സൈനുല്‍ ഉലമയുടെ ധന്യസ്മരണയില്‍ പ്രാര്‍ഥനാ സംഗമം
ഹിദായ നഗര്‍: രണ്ടുപതിറ്റാണ്ടിലധികം സമസ്തയുടെ ജന. സെക്രട്ടറിയും ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ പ്രോ. ചാന്‍സലറും നിരവധി മഹല്ലുകളുടെ ഖാസിയുമായി പ്രവര്‍ത്തിച്ച സൈനുല്‍ ഉലമായുടെ ധന്യസ്മരണയില്‍ പ്രാര്‍ഥനാ നിര്‍ഭരമായി ദാറുല്‍ഹുദാ കാംപസ്.
ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ ദേഹവിയോഗത്തിന് രണ്ടാണ്ട് പിന്നിട്ടതിനോടനുബന്ധിച്ച് ദാറുല്‍ഹുദായില്‍ സംഘടിപ്പിച്ച അനുസ്മരണ പ്രാര്‍ഥനാ സംഗമത്തില്‍ അദ്ദേഹത്തെ സ്മരിക്കാനും പ്രാര്‍ഥനാ സംഗമത്തില്‍ പങ്കെടുക്കാനും പണ്ഡിതരും വിദ്യാര്‍ഥികളും സംഘടനാ പ്രവര്‍ത്തകരുമടങ്ങിയ നൂറുകണക്കിനാളുകള്‍ ഹിദായ നഗരിയിലെത്തി.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സംഗമം ഉദ്ഘാടനം ചെയ്തു. ദാറുല്‍ഹുദായുടെ ശില്‍പികളായ എം.എം ബശീര്‍ മുസ്‌ലിയാര്‍, സി.എച്ച് ഹൈദ്രൂസ് മുസ്‌ലിയാര്‍, ഡോ. യു. ബാപ്പുട്ടി ഹാജി എന്നിവരുടെ അനുസ്മരണവും നടന്നു.
ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മഖ്ബറ സിയാറത്തിന് കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍. കെ.എ റഹ്മാന്‍ ഫൈസി കാവനൂര്‍, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി. ചടങ്ങില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ട്‌മെന്റില്‍നിന്ന് പി.എച്ച്.ഡി കരസ്ഥമാക്കിയ ദാറുല്‍ഹുദാ പി.ജി ലക്ചറര്‍ കെ.പി ജഅ്ഫര്‍ ഹുദവി കൊളത്തൂരിനുള്ള ഉപഹാരം ഹൈദരലി തങ്ങള്‍ കൈമാറി. മമ്പുറം പാലം നിര്‍മാണ കമ്പനിയായ ഏറനാട് എന്‍ജിനീയര്‍ എന്റര്‍പ്രൈസസ് പ്രതിനിധികള്‍ക്കുള്ള ദാറുല്‍ഹുദായുടെ ഉപഹാരവും തങ്ങള്‍ കൈമാറി.
എം.എം മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ, കെ.വി ഹംസ മുസ്‌ലിയാര്‍, എസ്.എം.കെ തങ്ങള്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കാളാവ് സൈദലവി മുസ്‌ലിയാര്‍, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, യു. ശാഫി ഹാജി ചെമ്മാട്, ഡോ. യു.വി.കെ മുഹമ്മദ്, കെ.സി മുഹമ്മദ് ബാഖവി, ഹംസ ഹാജി മൂന്നിയൂര്‍, കെ.പി ശംസുദ്ദീന്‍ ഹാജി, റഫീഖ് ചെറുശ്ശേരി, റശീദ് കുറ്റൂര്‍, അബ്ദുല്‍ഖാദിര്‍ ഫൈസി സംബന്ധിച്ചു. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി കണ്ണന്തളി നേതൃത്വം നല്‍കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."