HOME
DETAILS

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

  
December 12, 2024 | 3:32 PM

Kozhikode Government Law College closed indefinitely following SFI-KSU clash

കോഴിക്കോട്:കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജിൽ എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർ തമ്മിൽ നടന്ന സംഘർഷത്തെ തുടര്‍ന്ന് ലോ കോളേജ് അനിശ്ചിതമായി അടച്ചു. സ്റ്റാഫ് കൗൺസിലിന്‍റെ ശുപാർശ പ്രകാരമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ :കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജും ഹോസ്റ്റലും അനിശ്ചിതമായി അടച്ചത്. ലോ കോളേജിൽ നടന്ന സംഘർഷത്തില്‍ രണ്ട് കെഎസ്‍യു പ്രവർത്തകർക്കും രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്. 

ഇന്നലെ രാത്രി രണ്ട് കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്നാരോപിച്ചാണ് രാവിലെ മുതൽ കെഎസ്‍യു പ്രവർത്തകർ പ്രിൻസിപ്പാളിനെ ഉപരോധിച്ചിരുന്നു. സ്റ്റാഫ് കൗൺസിൽ ചേർന്ന് എസ്എഫ്ഐ കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ഋത്വിക്ക്, അനുഭാവി ആസിഫ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. ഇതേ തുടർന്ന് പ്രതിഷേധം കെഎസ്‍യു താൽക്കാലികമായി നിർത്തിയിരുന്നു. പിന്നീട് നടപടി നേരിട്ട ഋത്വിക്ക് കോളേജ് യൂണിയൻ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതോടെ കെഎസ്‍യുവിനൊപ്പം എംഎസ്എഫും പ്രതിഷേധം ആരംഭിച്ചത് സംഘർഷത്തിന് ഇടയാക്കി. യൂണിയൻ ഉദ്ഘാടനത്തിന് പ്രിൻസിപ്പാളിനെ ക്ഷണിക്കാൻ എത്തിയ എസ്എഫ്ഐ വൈസ് ചെയർ പേഴ്സൺ കെ പി ഗോപികയെ കെഎസ്‍യു മർദ്ദിച്ചതായി ആരോപിച്ച് എസ്എഫ്ഐയും പ്രതിഷേധിച്ചു. 

ഇതിനിടെ സച്ചിൻ ദേവ്  എംഎൽഎ യൂണിയൻ ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ശേഷം സച്ചിൻ ദേവ് മടങ്ങുന്നതിനിടെ കെഎസ്‍യു - എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധിച്ചു. തുടർന്ന് പ്രവർത്തകരെ പൊലിസ് ബലം പ്രയോഗിച്ച്  നീക്കിയതോടെയാണ് മണിക്കൂറുകൾ നീണ്ട സംഘർഷം അവസാനിക്കുന്നത്. കെഎസ്‍യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിട്ടില്ലെന്നും സ്റ്റാഫ് കൗൺസിലിന്‍റെ തീരുമാനത്തിനെതിരെ പ്രിന്‍സിപ്പാളിനെ സമീപിക്കുമെന്നും എസ്എഫ്ഐ നേതൃത്ത്വം അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  3 days ago
No Image

ഓപറേഷൻ തൂഫാൻ; മദ്‌റസകളിലെ സ്‌പെഷൽ അസംബ്ലി മാറ്റി

latest
  •  3 days ago
No Image

'ആലിക്കുട്ടി ഉസ്താദിന്റെ ഉസ്മാൻ'

latest
  •  3 days ago
No Image

ഒരുമിച്ചുറങ്ങിയ രാത്രികൾ, തഹജ്ജുദിൽ തുടങ്ങിയ പ്രഭാതങ്ങൾ..

latest
  •  3 days ago
No Image

ശാന്തവചസുകള്‍ പെയ്തിറങ്ങിയ കാലം ഇനി ഓര്‍മയില്‍

latest
  •  3 days ago
No Image

ദുബൈ ഇന്ത്യൻ കോൺസുലേറ്റ് ഇന്നും തുറക്കും; അഡ്മിഷൻ സമയപരിധി കണക്കിലെടുത്ത് എൻആർഐ സർട്ടിഫിക്കറ്റിന് പ്രത്യേക സേവനം

uae
  •  3 days ago
No Image

വാക്കുകളിൽ പ്രകാശം, വചനങ്ങളിൽ ആഴം; ആ ബുഖാരി ക്ലാസ് ഇനി തുടിക്കുന്ന ഓർമ

latest
  •  3 days ago