2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ
ജിദ്ദ: 2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെന്റിനാണെന്ന് സഊദി അൽ നസർ ക്ലബ് താരവും പോർച്ചുഗീസ് ഇതിഹാസവുമായ ക്രിസ്‌റ്റ്യാനോ റൊണാൾഡോ. ഇൻ്റർനാഷനൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോളിന്റെ ജനറൽ അസംബ്ലിയുടെ അസാധാരണ മീറ്റിങിൽ 2034 ലോകകപ്പിന്റെ ആതിഥേയത്വം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു റൊണാൾഡോയുടെ പ്രസ്താവന.
"എല്ലാം അതിശയകരമാണ്. അടിസ്‌ഥാന സൗകര്യങ്ങൾ മുതൽ സ്റ്റേഡിയങ്ങൾ വരെ നമ്മൾ എപ്പോഴും ഒരുമിച്ച് വളരണം. ഫുട്ബോൾ ലോകത്ത് മാത്രമല്ല, ജീവിതത്തിന്റെ വിവിധ മേഖലകളിലും."സഊദി അറേബ്യ അതിശയകരവും അതിലെ ആളുകൾ അത്ഭുതകരവുമാണ്. ഫുട്ബോൾ, ബോക്സിങ് തുടങ്ങി നിരവധി വിനോദ പരിപാടികൾ എല്ലാ വർഷവും നടക്കുന്നു. ഭാവി വളരെ ശോഭനമാണ്." ഈ അത്ഭുതകരമായ രാജ്യത്തിന്റെ വിജയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ലോകകപ്പ് കാണാൻ താനും ഉണ്ടാകുമെന്നും റൊണാൾഡോ വ്യക്തമാക്കി.
Football legend Cristiano Ronaldo has expressed his optimism that Saudi Arabia will host the most spectacular FIFA World Cup in history in 2034, promising an unforgettable experience for fans worldwide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."