പാമൊലിന്‍ കേസ് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണം: വിജിലന്‍സ് കോടതി
തൃശൂര്‍: പാമൊലിന്‍ കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്നത് ജൂണ്‍ 23ലേക്ക് മാറ്റിയ വിജിലന്‍സ് കോടതി പ്രതികള്‍ ഇന്നലെ ഹാജരാകാതിരുന്നതില്‍ അതൃപ്തി രേഖപ്പെടുത്തി.
പ്രതികളുടെ തടസവാദങ്ങള്‍ തള്ളിയ സുപ്രിംകോടതി ഉത്തരവിന് ശേഷം ഇന്ന് ആദ്യമായി കേസ് പരിഗണിക്കുകയായിരുന്നു വിജിലന്‍സ് കോടതി. കേസ് അനന്തമായി നീട്ടുകയാണെന്ന വി.എസ് അച്യുതാനന്ദന്റെ പരാതിയിലാണ് വിചാരണ തുടരാന്‍ സുപ്രിംകോടതി നിര്‍ദേശം നല്‍കിയത്. കഴിഞ്ഞ 11ന് കേസ് പരിഗണിക്കവെ മുന്‍ ചീഫ് സെക്രട്ടറിമാരായ ജിജി തോംസണ്‍, പി.ജെ തോമസ് എന്നിവരുടെ തടസവാദങ്ങള്‍ കോടതി തള്ളിയിരുന്നു. മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച് മുസ്തഫയുടെ ആരോഗ്യസ്ഥിതി അഭിഭാഷകന് ചൂണ്ടിക്കാട്ടിയപ്പോള്‍ അക്കാര്യം പരിഗണിക്കാമെന്നും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് അനുസൃതമായി നടപടി സ്വീകരിക്കുമെന്നും ജഡ്ജി സി. ജയചന്ദ്രന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."