റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി
തിരുവനന്തപുരം: റോഡില്‍ അപകട സാധ്യതകള്‍ ഉണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നിര്‍മാണ പ്രവൃത്തികളില്‍ ഏര്‍പ്പെടുമ്പോഴും എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. തിരുവല്ലയില്‍ റോഡിന് കുറുകെ കയര്‍ കെട്ടിയത് മൂലം കഴുത്തില്‍ കയര്‍ കുരുങ്ങി യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്.
വേഗത്തിലോടിച്ച് വരുന്ന ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ റോഡില്‍ കറുകെ വലിച്ച് കെട്ടിയ കയര്‍ കണ്ടെന്ന് വരില്ല. കണ്ടാലും ചിലപ്പോള്‍ വേഗത കുറച്ച് വാഹനം നിര്‍ത്താന്‍ മാത്രം സമയം ലഭിക്കില്ല. അതിനാല്‍ ദൂരെ നിന്ന് വ്യക്തമായി കാണാവുന്ന നിയമപരമായി നിര്‍ബന്ധമാക്കിയ എമര്‍ജന്‍സി ട്രായാംഗിളുകള്‍ തന്നെ ഉപയോഗിക്കുക.- എം.വി.ഡി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
കേന്ദ്ര മോട്ടോര്‍ വാഹന നിയമം 138 അനുസരിച്ച് എല്ലാ വാഹനങ്ങള്‍ക്ക് ഒപ്പവും നിര്‍മ്മാതാക്കള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇവ നമ്മളാരും ഫലപ്രദമായി ഉപയോഗിച്ച് കാണുന്നില്ല. റോഡില്‍ അപകട സാധ്യതകള്‍ ഉണ്ടാക്കുന്ന തരത്തില്‍ എന്തെങ്കിലും നിര്‍മാണ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമ്പോഴും ഇത്തരം ട്രയാംഗിളുകള്‍ തന്നെ ഉപയോഗിച്ച് മുന്നറിയിപ്പ് നല്‍കണം.
വേഗത്തിലോടിച്ച് വരുന്ന ഒരു മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരന്‍ റോഡില്‍ കറുകെ വലിച്ച് കെട്ടിയ കയര്‍ കണ്ടെന്ന് വരില്ല. കണ്ടാലും ചിലപ്പോള്‍ വേഗത കുറച്ച് വാഹനം നിര്‍ത്താന്‍ മാത്രം സമയം ലഭിക്കില്ല. അതിനാല്‍ ദൂരെ നിന്ന് വ്യക്തമായി കാണാവുന്ന നിയമപരമായി നിര്‍ബന്ധമാക്കിയ എമര്‍ജന്‍സി ട്രായാംഗിളുകള്‍ തന്നെ ഉപയോഗിക്കുക. വാഹനത്തിന്റെ ബൂട്ട് ലിഡില്‍ വെറുതെ കിടക്കുന്നുണ്ടാവും .
ഒരോ അനാസ്ഥയും ഒരു പാടുപേരുടെ കണ്ണിരായി മാറാതിരിക്കട്ടെ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."