HOME
DETAILS

ചൈന പുതിയ മിസൈല്‍വേധ സംവിധാനം വിജയകരമായി പരീക്ഷിച്ചു

  
backup
February 06 2018 | 21:02 PM

%e0%b4%9a%e0%b5%88%e0%b4%a8-%e0%b4%aa%e0%b5%81%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%ae%e0%b4%bf%e0%b4%b8%e0%b5%88%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%87%e0%b4%a7-%e0%b4%b8%e0%b4%82%e0%b4%b5


ബെയ്ജിങ്: പുതിയ മിസൈല്‍വേധ സംവിധാനം വിജയകരമായി പരീക്ഷിച്ചതായി ചൈന. ചൈനീസ് പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഒഡിഷ തീരത്ത് ഇന്ത്യ അഗ്നി 1 ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതിനു തൊട്ടുപിന്നാലെയാണ് ചൈനയുടെ പരീക്ഷണം. എന്നാല്‍ ഇത് മറ്റൊരു രാജ്യത്തെയും ഉദ്ദേശിച്ചല്ലെന്നും തങ്ങളുടെ രാജ്യാതിര്‍ത്തിക്കുള്ളില്‍ തന്നെയാണ് പരീക്ഷണം നടത്തിയതെന്നും പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ സിന്‍ഹുവയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ചൈനയുടെ അവകാശവാദം പോലെ മിസൈല്‍വേധ സംവിധാനം പരീക്ഷിച്ചതു രാജ്യാതിര്‍ത്തിക്കുള്ളില്‍ തന്നെയാണെങ്കിലും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍ ദക്ഷിണകൊറിയന്‍ തീരത്ത് അമേരിക്ക സ്ഥാപിച്ച താഡ് (ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ്) മിസൈല്‍ പ്രതിരോധ സംവിധാനത്തിനെതിരേ ചൈനയും റഷ്യയും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ചൈനയുടെ പുതിയ മിസൈല്‍വേധ പരീക്ഷണം. അതിശക്തമായ റഡാര്‍ സംവിധാനമുള്ള താഡിനു തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളെ നിരീക്ഷിക്കാനാകുമെന്ന ആശങ്കയാണ് ഈ എതിര്‍പ്പിനു പിന്നില്‍.
അതേസമയം, താഡിനോടുള്ള എതിര്‍പ്പ് തുടരുമ്പോഴും ഇത്തരം സാങ്കേതികവിദ്യയില്‍ തങ്ങളും പിന്നോട്ടില്ലെന്ന സൂചനയാണ് ചൈനയുടെ പുതിയ മിസൈല്‍ പരീക്ഷണം നല്‍കുന്ന സൂചന. റഷ്യയും ഇത്തരം മിസൈല്‍വേധ സംവിധാനങ്ങള്‍ പരീക്ഷിക്കുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീയ്ക്ക് ദാരുണാന്ത്യം

Kerala
  •  19 days ago
No Image

പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ജാമ്യം തേടി എന്‍ജിനീയര്‍ റാശിദ്; എന്‍.ഐ.എയോട് പ്രതികരണം ആരാഞ്ഞ് ഡല്‍ഹി കോടതി

Kerala
  •  19 days ago
No Image

നാട്ടിക വാഹനാപകടം: വാഹന രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

Kerala
  •  19 days ago
No Image

പ്ലസ് ടു കോഴക്കേസില്‍ കെ.എം ഷാജിക്കെതിരായ അപ്പീല്‍ സുപ്രിം കോടതി തള്ളി

Kerala
  •  19 days ago
No Image

മുന്നറിയിപ്പില്ലാതെ ആദിവാസി കുടിലുകള്‍ പൊളിച്ച് നീക്കിയ നടപടി: സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  19 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ അതിതീവ്ര ന്യൂനമര്‍ദം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  19 days ago
No Image

'മുരളീധരന്‍, സുരേന്ദ്രന്‍, രഘുനാഥ് ബി.ജെ.പിയിലെ കുറുവാസംഘം, പുറത്താക്കി ബി.ജെ.പിയെ രക്ഷിക്കൂ' കോഴിക്കോട് നഗരത്തില്‍ 'സേവ് ബി.ജെ.പി പോസ്റ്ററുകള്‍

Kerala
  •  19 days ago
No Image

പന്തീരാങ്കാവ് കേസ്; മീന്‍കറിക്ക് പുളിയില്ലെന്ന് പറഞ്ഞ് യുവതിക്ക് വീണ്ടും മര്‍ദ്ദനം; രാഹുല്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

വായു ഗുണനിലാവരം മെച്ചപ്പെടുന്നു; ഡല്‍ഹിയില്‍ സ്‌കൂളുകള്‍  'ഹൈബ്രിഡ്' മോഡിലേക്ക് 

National
  •  19 days ago
No Image

ബഹ്‌റൈനില്‍ ലേബര്‍ വകുപ്പിന്റെ മിന്നല്‍ പരിശോധന; 83 പ്രവാസികളെ നാടുകടത്തി

bahrain
  •  19 days ago