ജയ് ശ്രീരാം വിളിക്കാനാവശ്യപ്പെട്ട് രാജസ്ഥാനില്‍ മധ്യവയസ്കനെ മര്‍ദിച്ചു
ജയ്പൂര്‍: ജയ് ശ്രീരാം എന്ന് വിളിക്കാനാവശ്യപ്പെട്ട് രാജസ്ഥാനില്‍ മുസ്ലിം മധ്യവയസ്കനെ 18കാരന് മര്‍ദിച്ചു. ഇതിന്റെ ദൃശ്യം പകര്‍ത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതോടെ സംഭവം വന്‍വിവാദത്തിനാണ് ഇടയാക്കിയത്.
സിരോഹി ജില്ലയിലാണ് രാജ്യത്തെ നാണംകെടുത്തിയ സംഭവം ഉണ്ടായത്. ഇതേക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലിസ് അറിയിച്ചു. വിനയ് മീണ എന്ന 18കാരനാണ് മധ്യവയസ്കനെ മര്‍ദിച്ച് ദൃശ്യം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.
25 തവണയാണ് ഇയാള്‍ ജയ്ശ്രീരാം എന്ന് വിളിക്കാനാവശ്യപ്പെട്ട് മുഹമ്മദ് സലിം എന്നയാളെ മര്‍ദിച്ചത്. എന്നാല്‍ ദൈവം സര്‍വ ശക്തനാണെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. വിനയ് മീണയെ കസ്റ്റഡിയിലെടുത്തതായി അബു റോഡ് സിറ്റി പൊലിസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിനാണ് ബംഗാളിയായ മുഹമ്മദ് അഫ്റസുല്‍ എന്ന തൊഴിലാളിയെ വെട്ടിവീഴ്ത്തി ജീവനോടെ കത്തിച്ച സംഭവം ഉണ്ടായത്.
ഏപ്രിലില്‍ ആള്‍വാറില്‍ പെഹ്്ലു ഖാന് എന്നയാളെ പശുക്കളെ കടത്തിയെന്നാരോപിച്ച് മര്‍ദിച്ച് കൊലപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."