വോളി മേള; സംഘാടകസമിതിയെ ചൊല്ലി വിവാദം
നാദാപുരം: നാദാപുരത്ത് നടക്കുന്ന വോളിബോള്‍ മേളയുടെ സംഘാടക സമിതിയില്‍ ലീഗ് ഭാരവാഹികള്‍ ഉന്നത സ്ഥാനം വഹിക്കുന്നതിനെച്ചൊല്ലി വിവാദം ഉയരുന്നു. സി.പി.എം നിയന്ത്രണത്തിലുള്ള എ കണാരന്‍ ട്രസ്റ്റിന്റെ പേരില്‍ അടുത്തമാസം സംഘടിപ്പിക്കുന്ന വോളി മേളയിലാണ് മുസ്‌ലിംലീഗിന്റെ പഞ്ചായത്ത് ഭാരവാഹികളടക്കം പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്നത്.
ഇവര്‍ സംഘാടക സമിതിയില്‍ നിന്നും വിട്ടു നില്‍ക്കണമെന്നാണ് ലീഗണികള്‍ ആവശ്യപ്പെടുന്നത്. ആശുപത്രിയിലെ സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെ@ത്താനാണ് വോളിമേള സംഘടിപ്പിക്കുന്നത്. എന്നാല്‍ ലീഗ് നിയന്ത്രണത്തില്‍ തന്നെയുള്ള നിരവധി ആതുര സേവന കേന്ദ്രങ്ങള്‍ ആശുപത്രി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ സി.പി.എമ്മിനെ ലീഗ് നേതാക്കള്‍ സഹായിക്കുന്നതിനെയാണ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്യുന്നത്.
മാത്രമല്ല സി.പി.എം നേതാവായിരുന്ന പരേതനായ എ . കണാരന്റെ നാദാപുരത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ഒട്ടും അനുകൂലമായ അഭിപ്രായവും ലീഗണികള്‍ക്കിടയില്‍ ഉണ്ട@ായിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."