'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍
തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം നടന്നെന്ന വെളിപെടുത്തലുമായി സി.പി.ഐ നേതാവ് വി.എസ്.സുനില്‍ കുമാര്‍. എന്തിനും തയ്യാറായാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകരെത്തയതെന്ന് കലക്ടര്‍ തന്നോട് പറഞ്ഞതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രി കെ. രാജന്‍ എത്തിയാല്‍ സംഘര്‍ഷമുണ്ടാക്കാനാണ് ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നത്. പൊലിസും തിരുവമ്പാടി ദേവസ്വത്തിലെ ചിലരും ചേര്‍ന്നാണ് സംഘര്‍ഷം സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂരം നിര്‍ത്തിവെക്കാന്‍ തിരുവമ്പാടി ദേവസ്വം നിര്‍ബന്ധിച്ചെന്ന് പാറമേക്കാവ് ഭാരവാഹികള്‍ പറഞ്ഞെന്നും സുനില്‍ കുമാര്‍ വ്യക്തമാക്കി.
തിരുവമ്പാടി ദേവസ്വം ഭാരവാഹികളും പൊലിസും തമ്മില്‍ തര്‍ക്കമുണ്ടായ വിവരം മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞത്. ഉടന്‍ റവന്യൂ മന്ത്രി കെ. രാജനെ വിളിച്ച് ഒരുമിച്ച് സംഭവസ്ഥലത്തേക്കു പോകുന്നത് സംബന്ധിച്ച് ആലോചിച്ചു. എന്നാല്‍, മന്ത്രി വന്നാല്‍ ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമണത്തിന് മുതിരുമെന്ന് കലക്ടര്‍ അറിയിക്കുകയായിരുന്നു. ചര്‍ച്ചക്ക് ഒരു തരത്തിലും തിരുവമ്പാടി വിഭാഗം വഴങ്ങുന്നില്ലെന്നും കലക്ടര്‍ പറഞ്ഞതായും സുനില്‍ കുമാര്‍ വ്യക്തമാക്കി.
അതിസുരക്ഷാമേഖലയിലെ ലൈറ്റ് സംവിധാനങ്ങള്‍ ഉന്നതതലത്തിലുള്ളവര്‍ ഇടപെട്ടല്ലാതെ അണക്കാനാവില്ലെന്നും സംഘര്‍ഷത്തിനിടെ പൂരനഗരിയിലെ വിളക്കണച്ചതിലും വലിയ ദുരൂഹതയുണ്ടെന്നും അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ഇതിനൊക്കെ ഉത്തരം കിട്ടണം. നേരായ അന്വേഷണം നടന്നില്ലെങ്കില്‍ രാഷ്ട്രീയമായി തന്നെ ഇടപെടുമെന്ന് മുന്നറിയിപ്പ് നല്‍കിയ സുനില്‍ കുമാര്‍ മുഖ്യമന്ത്രിയെ പരോക്ഷമായി സൂചിപ്പിച്ച് ഇടതുപക്ഷമെന്നാല്‍ ഒരു വ്യക്തി മാത്രമല്ലെന്നും തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."