HOME
DETAILS

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

  
Web Desk
September 27 2024 | 09:09 AM

arjuns-dna-results-are-out

ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ ഗംഗാവലി പുഴയില്‍ നിന്നെടുത്ത ലോറിയില്‍ കണ്ടെത്തിയ മൃതദേഹം കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡി.എന്‍.എ പരിശോധനാഫലം പുറത്തുവന്നതോടെയാണ് മൃതദേഹം അര്‍ജുന്റേതുതന്നെയാണെന്ന് ഔദ്യോഗിക സ്ഥിരീകരണമായത്.

അര്‍ജുന്റെ സഹോദരന്റെ ഡി.എന്‍.എ സാംപിളുമായാണ് കണ്ടെടുത്ത ശരീരത്തിലെ ഡി.എന്‍.എ ഒത്തുനോക്കിയത്. പരിശോധനയില്‍ ഉറപ്പിച്ചതോടെ മൃതദേഹ ഭാഗങ്ങള്‍ ഉടന്‍ ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

ഇന്നലെയാണ് അര്‍ജുന്റെ ശരീരഭാഗങ്ങളും ലോറിയും ഗംഗാവലി പുഴയില്‍ നിന്നും കണ്ടെത്തിയത്. കാബിന്‍ പൊളിച്ചു നീക്കി ചെളി നീക്കിയപ്പോളാണ് അര്‍ജുന്റെ വസ്ത്രങ്ങളുള്‍പ്പെടെ ലഭിച്ചത്. ലോറിയുടെ ക്യാബിനുള്ളില്‍ നിന്നും അസ്ഥികള്‍ കണ്ടെത്തിയിരുന്നു. വീണ്ടും പരിശോധിച്ചതോടെ അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും ബാഗും കണ്ടെത്തി. മകന്‍ അയാന് വേണ്ടി വാങ്ങിയ കളിപ്പാട്ടവും ചളിയില്‍ പുതഞ്ഞ നിലയില്‍ കണ്ടെത്തി. അര്‍ജുന്റെ ബാഗ്, രണ്ട് ഫോണുകള്‍, പാചകത്തിനുപയോഗിക്കുന്ന കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങള്‍, വാച്ച്, ചെരിപ്പുകള്‍ എന്നിവയായിരുന്നു കാബിനില്‍ നിന്നും കണ്ടെടുത്തത്.

അര്‍ജുന്റെ വസ്ത്രങ്ങളുള്‍പ്പെടെ കഴുകി വൃത്തിയാക്കിയ ശേഷമാണ് റോഡരികിലായി വച്ചത്. ഇവ നിയമനടപടികളൊന്നിമില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. വസ്ത്രങ്ങളും കളിപ്പാട്ടവും മറ്റു വസ്തുക്കളുമെല്ലാം അര്‍ജുന്‍ ഉപയോഗിച്ചതാണെന്ന് സഹോദരന്‍ അഭിജിത്ത്, സഹോദരി ഭര്‍ത്താവ് ജിതിന്‍ എന്നിവര്‍ സ്ഥിരീകരിച്ചു.

മണ്ണിടിച്ചിലുണ്ടായി 71 ദിവസങ്ങള്‍ക്ക് ശേഷമാണ് ലോറിയും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തുന്നത്. മൂന്നാം ഘട്ട തിരച്ചിലിന്റെ നാലാം ദിവസമാണ്, ഗംഗാവാലി പുഴയുടെ അടിത്തട്ടില്‍ മണ്ണും കല്ലും മൂടിയ നിലയില്‍ ലോറിയും ക്യാബിനിനുള്ളില്‍ മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്. സംസ്ഥാന ദുരന്ത പ്രതികരണ സേനാ വിഭാഗം പരിശോധന നടത്തിയ ശേഷമാണ് ക്യാബിനില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ ബോട്ടില്‍ കരയിലേക്ക് എത്തിച്ചത്.

കരയില്‍നിന്ന് 65 മീറ്റര്‍ അകലെ ഗംഗാവാലി പുഴയില്‍ 12 മീറ്റര്‍ താഴ്ചയില്‍ നിന്നാണ് ലോറിയുടെ ക്യാബിന്‍ കണ്ടെത്തിയത്. ലോഹഭാഗത്തിന്റെ സിഗ്‌നല്‍ ലഭിച്ച (കോണ്‍ടാക്ട് പോയിന്റ്-2 ) സ്ഥലത്തുനിന്നാണ് ലോറി ഉയര്‍ത്തിയെടുത്തത്. ക്രെയിന്‍ ഉള്‍പ്പെടെയുള്ള യന്ത്രങ്ങളുപയോഗിച്ചാണ് ലോറിയുടെ ക്യാബിന്‍ കരക്കെത്തിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  8 hours ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  9 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  9 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  9 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  10 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  10 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  10 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  10 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  10 hours ago