HOME
DETAILS
MAL
സഊദിയില്‍ ലെവി അടക്കാനുള്ള സമയ പരിധി വര്‍ധിപ്പിച്ചു
backup
February 08 2018 | 10:02 AM
റിയാദ്: സ്വകാര്യ കമ്പനി ജീവനക്കാര്‍ക്കുള്ള വര്‍ധിപ്പിച്ച ലെവി അടക്കാനുള്ള സമയ പരിധി വര്‍ധിപ്പിച്ചതായി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയുടെ പ്രയാസം കണക്കിലെടുത്താണ് ലെവി അടക്കുന്നതിന് സമയ പരിധി വര്‍ധിപ്പിച്ചത്. പുറമെ മൂന്നു തവണകളായി അടക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരി ഒന്ന് മുതലാണ് വര്‍ധിപ്പിച്ച പുതിയ ലെവി നിലവില്‍ വന്നത്. പ്രതിമാസം 400 റിയാല്‍ തോതില്‍ 4800 റിയാല്‍ വാര്‍ഷിക ലെവിയാണ് ഓരോ തൊഴിലാളിക്കും തൊഴിലുടമകള്‍ മന്ത്രാലയത്തില്‍ അടക്കേണ്ടത്. നേരത്തെയിത് 200 റിയാലായിരുന്നു മാസാന്ത ലെവി. അതെ സമയം നിശ്ചിത ശതമാനം സഊദികള്‍ക്ക് തൊഴില്‍ നല്കിയ സ്ഥാപനങ്ങള്‍ക്ക് മാസാന്തം 100 റിയാല്‍ കിഴിവ് അനുവദിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."