സുവര്‍ണ ജൂബിലി ആഘോഷം ജൂണ്‍ നാലിന്
കോഴിക്കോട്: എം.ടി വാസുദേവന്‍ നായരുടെ ആദ്യ തിരക്കഥയായ 'മുറപ്പെണ്ണി'ന്റെ സുവര്‍ണ ജൂബിലി ആഘോഷം ജൂണ്‍ നാലിന് നടക്കാവ് സി.എസ്.ഐ സെന്റ് മേരീസ് ഇംഗ്ലീഷ് ചര്‍ച്ച് പാരിഷ് ഹാളില്‍ നടക്കും. സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ സിനിമാ സംവിധായകന്‍ ഐ.വി ശശി ഉദ്ഘാടനം ചെയ്യും.
ജെ.സി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് ആറിനു നടക്കുന്ന പരിപാടിയില്‍ സിനിമയുമായി ബന്ധപ്പെട്ട് ഇന്നു ജീവിക്കുന്നവരെയെല്ലാം ചടങ്ങില്‍ ആദരിക്കും. സിനിമയിലെ അഭിനേതാക്കളായ മധു, ശാരദ, ജ്യോതിലക്ഷ്മി, ഗായകരായ യേശുദാസ്, എസ്. ജാനകി, ലതാ രാജു, പ്രേംനസീറിന്റെ മകന്‍ ഷാനവാസ്, കെ.പി ഉമ്മറിന്റെ മകന്‍ റഷീദ് ഉമ്മര്‍, അടൂര്‍ ഭാസിയുടെ അനന്തരവന്‍ ബി. ഹരികുമാര്‍, പി.ജെ ആന്റണിയുടെ മകള്‍ എലിസബത്ത് തുടങ്ങിയവരെല്ലാം ചടങ്ങില്‍ സന്നിഹിതരാവുമെന്നു സംഘാടകര്‍ അറിയിച്ചു. പരിപാടിയോടനുബന്ധിച്ച് അര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന തെയ്യവും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍, ജെ.ജെ കുറ്റിക്കാട്ട്, എബ്രഹാം ലിങ്കണ്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."