HOME
DETAILS

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

  
Web Desk
November 25 2024 | 10:11 AM

Iran Warns Israel of Retaliation Following Recent Airstrikes

തെഹ്‌റാന്‍: ഇസ്‌റാഈല്‍ ആക്രമണത്തിനുള്ള തിരിച്ചടി ഉടനുണ്ടാകുമെന്നു സൂചന നല്‍കി ഇറാന്‍.  ആയത്തുല്ല അലി ഖാംനഇയുടെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാളായ അലി ലാരിജാനിയാണ് ഇക്കാര്യം അറിയിച്ചത്. ഇസ്‌റാഈലിന് ഉചിതമായ തിരിച്ചടി നല്‍കാനുള്ള ഒരുക്കത്തിലാണ് സൈന്യത്തിലും സര്‍ക്കാരിലുമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്‌റാഈലിനെതിരായ പ്രതിരോധം പുനസ്ഥാപിക്കലാണു പ്രധാനപ്പെട്ട വിഷയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ 'തസ്‌നീമി'നു നല്‍കിയ അഭിമുഖത്തിലാണ് അലി ലാരിജാനിയുടെ വെളിപെടുത്തല്‍. 'ഇസ്‌റാഈലിനെതിരായ പ്രതിരോധം പുനസ്ഥാപിക്കലാണു പ്രധാനപ്പെട്ട വിഷയം. ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇക്കാര്യം വളരെ സൂക്ഷിച്ചാണു കൈകാര്യം ചെയ്യുന്നത്. ഇസ്‌റാഈലിനുള്ള തിരിച്ചടിയില്‍ ലക്ഷ്യങ്ങളെല്ലാം കൈവരിക്കാനാകണം. അതിനു വേണ്ടിയുള്ള ഒരുക്കങ്ങളാണു നടക്കുന്നത്'  ലാരിജാനി പറഞ്ഞു.

ബന്ധപ്പെട്ട സൈനിക ഉദ്യോഗസ്ഥരെ കൃത്യമായ തീരുമാനം കൈക്കൊള്ളാന്‍ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആ തീരുമാനത്തിലേക്ക് എത്താനുള്ള വ്യത്യസ്തമായ വഴികളെ കുറിച്ചുള്ള ആലോചനയിലാണ് അവരെന്ന് എനിക്കറിയാം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇറാന്റെ ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ സൂക്ഷ്മതയും രഹസ്യാത്മകതയും ആവശ്യമാണെന്നും അലി ലാരിജാനി പറഞ്ഞു.

അടുത്തിടെ ലാരിജാനി ലബനാനിലും സിറിയയിലും സന്ദര്‍ശനം നടത്തിയിരുന്നു. അലി ഖാംനഇയുടെ സന്ദേശങ്ങള്‍ കൈമാറാന്‍ പോയതായിരുന്നുവെന്നായിരുന്നു ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നത്തെ സാഹചര്യത്തില്‍ ഏറെ പ്രസക്തമായ കാര്യങ്ങളാണു സന്ദേശത്തിലുള്ളതെന്നും അദ്ദേഹം സൂചിപ്പിച്ചു. 

അമേരിക്കയുമായുള്ള ചര്‍ച്ചകളുടെ സാധ്യതയെ കുറിച്ചും ലാരിജാനി പ്രതികരിച്ചു. മരിച്ച മുന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ കാലത്തു തന്നെ യുഎസുമായി ചര്‍ച്ചകള്‍ നടന്നിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി. രാജ്യത്തിന്റെ താല്‍പര്യം കൂടി പരിഗണിച്ചാകും ഭാവിയില്‍ ഇത്തരം ചര്‍ച്ചകള്‍ നടക്കുക. മുന്‍പ് ഇറാഖില്‍ യു.എസുമായി ചര്‍ച്ച നടത്താന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിരുന്നു. അവിടത്തെ താല്‍പര്യത്തിന് അനുസരിച്ചാകും ചര്‍ച്ചകളെന്നായിരുന്നു അന്നു നല്‍കിയ മറുപടി. ഇറാനിലെ സ്ഥിതിഗതികള്‍ ശാന്തമാകണമെന്നായിരുന്നു ഇറാന്റെ താല്‍പര്യം. അതുകൊണ്ടാണ് അന്ന് അമേരിക്കയുമായി ചര്‍ച്ച നടത്തിയതെന്നും അലി ലാരിജാനി വ്യക്തമാക്കി. 

കഴിഞ്ഞ ഒക്ടോബര്‍ 26നായിരുന്നു ഇറാനിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ ആക്രമണം നടന്നത്. ഒക്ടോബര്‍ ഒന്നിന് ഇറാന്‍ നടത്തിയ ആക്രമണത്തിനു തിരിച്ചടിയായാണിതെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെട്ടിരുന്നത്. നൂറിലേറെ ഇസ്‌റാഈല്‍ യുദ്ധവിമാനങ്ങള്‍ ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ കടന്നുകയറിയാണ് വ്യോമാക്രമണം നടത്തിയത്. 

ഇറാനെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് ഇസ്‌റാഈല്‍ ധരിച്ചുവച്ചിരിക്കുന്നതെന്നും അതെല്ലാം തിരുത്തിക്കൊടുക്കണമെന്നും ആക്രമണത്തിനു പിന്നാലെ പരമോന്നത നേതാവ് ഖാംനഇ പ്രഖ്യാപിച്ചിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സിക്ക് അർജന്റീനയ്ക്ക് വേണ്ടി ചെയ്യാൻ കഴിയാത്തത് ക്രിസ്റ്റ്യാനോ പോർച്ചുഗലിന് വേണ്ടി ചെയ്തു; ഇതിഹാസങ്ങളുടെ സ്വാധീനം

Football
  •  5 days ago
No Image

കുവൈത്ത്: ഷെയ്ഖ് ജാബർ പാലത്തിൽ പരിശോധന; 16 പേർ അറസ്റ്റിൽ, 43 വാഹനങ്ങൾ പിടിച്ചെടുത്തു

Kuwait
  •  6 days ago
No Image

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണ വില; പവന് 91,000 കടന്നു, റെക്കോര്‍ഡ്

Economy
  •  6 days ago
No Image

വനിതാ പൊലിസിന്റെ ഹണി ട്രാപ്പിൽ കുടുങ്ങി സ്ഥിരം കുറ്റവാളി; പൊലിസിൻ്റെ സിനിമാ സ്റ്റൈൽ അറസ്റ്റ്

crime
  •  6 days ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷണത്തിനിടെ മുഖ്യമന്ത്രിയുടെ മകന് ഇഡി സമന്‍സ്; വിവേക് ഹാജരായില്ല,രേഖകള്‍ പുറത്ത് 

Kerala
  •  6 days ago
No Image

തിരുവനന്തപുരത്ത് ക്രൂര കൊലപാതകം; മരുമകൻ അമ്മാവനെ തല്ലിക്കൊന്നു, പ്രതി പിടിയിൽ

crime
  •  6 days ago
No Image

ശക്തമായ മഴ തുടരും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

പേരാമ്പ്ര സംഘര്‍ഷം; പൊലിസ് വാദം പൊളിയുന്നു; ഷാഫി പറമ്പിലിനെ ലാത്തികൊണ്ട് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

ബഹ്‌റൈൻ: 16.5 ലക്ഷം രൂപയുടെ സ്വർണം വാങ്ങി, ഓണ്‍ലൈന്‍ പേയ്മെന്റ് നടത്തിയെന്ന് പറഞ്ഞു വ്യാജ സ്‌ക്രീന്‍ഷോട്ടുകള്‍ നല്‍കി; പ്രവാസി യുവതി അറസ്റ്റില്‍

bahrain
  •  6 days ago
No Image

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികന്റെ മകൻ ഹരിയാന U19 ടീമിൽ; വൈകാരിക കുറിപ്പുമായി വീരേന്ദർ സെവാഗ്

Cricket
  •  6 days ago