ശൂര്‍പ്പണഖ പരാമര്‍ശം: രേണുക ചൗധരി നോട്ടിസ് നല്‍കി
ന്യൂഡല്‍ഹി: കേന്ദമന്ത്രി കിരണ്‍ റിജുവിനെതിരെ കോണ്‍ഗ്രസ് എം.പി രേണുകാ ചൗധരി രാജ്യസഭയില്‍ അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കി. രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പരിഹസിച്ച് സംസാരച്ചതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റി് ചെയ്തതിനെതിരെയാണ് നോട്ടിസ്. ഇത്രയും ഉപദ്രവകരമായ ചിരിക്കിടയിലും പ്രധാനമന്ത്രി അസ്വസ്ഥനാവുന്നില്ലെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
ഇത് ഒരു സ്ത്രീയോടുള്ള അവഹേളനമാണെന്നും ആക്ഷപകരമാണെന്നും രേണുക മാധ്യമങ്ങളോട് പ്രതികരിച്ചു. രിരണ്‍ റിജ്ജുവിനെതിരെ അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കിയമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ബുധനാഴ്ച മോദിയുടെ പ്രസംഗത്തിനിടെ ഉച്ചത്തില്‍ ചിരിച്ച രേണുക ചൗധരിയെ രാമായണത്തിലെ രാക്ഷസ കഥാപാത്രമായ ശൂര്‍പ്പണഖയോടാണ് അദ്ദേഹം ഉപമിച്ചത്. ശൂര്‍പ്പണഖയുടെ വീഡിയോ ക്ലിപ്പാണു കിരണ്‍ റിജിജു ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. രേണുകയെ പരിഹസിച്ച് ഫേസ് ബുക്കില്‍ ഇട്ട പോസ്റ്റ് മന്ത്രി പിന്നീട് പിന്‍വലിച്ചു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള മറുപടി പ്രസംഗത്തില്‍ ആധാര്‍ ആദ്യമായി അവതരിപ്പിച്ചത് കോണ്‍ഗ്രസ് അല്ലെന്നും 1998ല്‍ എല്‍.കെ അദ്വാനി ദേശവ്യാപകമായ ഒരു തിരിച്ചറിയില്‍ സംവിധാനത്തെക്കുറിച്ച് പറഞ്ഞിരുന്നെന്നുമായിരുന്നു മോദിയുടെ അവകാശ വാദമുന്നയിച്ചിരുന്നു. ഇതു കേട്ടതോടെയാണ് രേണുക ചൗധരി ചിരിച്ചത്. ചിരിയുടെ ശബ്ദം പരിധി വിട്ടതോടെ സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു താക്കീത് ചെയ്തു. ഉടന്‍ തന്നെയാണ്, അവരെ വിലക്കേണ്ട. രാമായണം സീരിയലിനു ശേഷം ഇതു പോലുള്ള അട്ടഹാസം ഇപ്പോഴാണു കേള്‍ക്കുന്നതെന്ന് മോദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."