HOME
DETAILS

കെ.എ.എസ്: ജീവനക്കാരുടെ നിസഹകരണ സമരത്തില്‍ സെക്രട്ടേറിയറ്റ് നിശ്ചലം

  
backup
February 16 2017 | 19:02 PM

%e0%b4%95%e0%b5%86-%e0%b4%8e-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b4%bf%e0%b4%b8

തിരുവനന്തപുരം: കേരളാ അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് രൂപീകരണത്തിനെതിരേയുള്ള ജീവനക്കാരുടെ പ്രതിഷേധത്തില്‍ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം നിലച്ചു.
പ്രതിഷേധ സൂചകമായി പ്രതിപക്ഷ സംഘടനകള്‍ ഇന്നലെ നിസ്സഹകരണ സമരം ആരംഭിച്ചതാണ് ഭരണസിരാകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചത്. ഹാജര്‍ രേഖപ്പെടുത്തിയതിന് ശേഷം ജീവനക്കാര്‍ ജോലി ബഹിഷ്‌കരിക്കുകയായിരുന്നു. 22.8 ശതമാനം ജീവനക്കാര്‍ മാത്രമാണ് ജോലിക്കു ഹാജരായത്.
പ്രതിപക്ഷ സംഘടനയില്‍ പെട്ടവര്‍ക്കൊപ്പം ഭരണാനുകൂല ജീവനക്കാരില്‍ ചിലരും സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് അവധിയെടുത്തു ജോലിയില്‍നിന്ന് വിട്ടുനിന്നു.
അതേസമയം, സമരക്കാര്‍ക്കെതിരേ സര്‍ക്കാര്‍ നിലപാട് കര്‍ശനമാക്കി. സമരത്തിന്റെ ഭാഗമായി ഹാജര്‍ രേഖപ്പെടുത്തി ജോലി ബഹിഷ്‌കരിക്കുന്നവരുടെ പേരുവിവരങ്ങള്‍ നല്‍കാന്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വിവിധ വകുപ്പ് മേധാവികള്‍ക്ക് നോട്ടിസ് നല്‍കി.
സമരക്കാരുടെ ശമ്പളം റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.എന്നാല്‍, പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ബെന്‍സി അറിയിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് നില്‍പ്പുസമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
തിങ്കളാഴ്ച നടക്കുന്ന രാപ്പകല്‍ സമരം കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ ഉദ്ഘാടനം ചെയ്യും. നിയമസഭ നടക്കുന്ന 27 മുതല്‍ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.
അതേസമയം, സി.പി.എം അനുകൂല സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയിസ് അസോസിയേഷന്‍ കെ.എ.എസ് അനുകൂല കാംപയിന്‍ നടത്തുകയാണ്.
കെ.എ.എസ് നടപ്പിലാക്കുന്നതിലൂടെ ജീവനക്കാര്‍ക്ക് യാതൊരു നഷ്ടവും സംഭവിക്കുകയില്ലെന്നും അതിനാല്‍ പ്രത്യക്ഷ സമരത്തിലേക്ക് പോകേണ്ടതില്ലെന്നും അവര്‍ പ്രചരിപ്പിക്കുന്നു. എത്ര എതിര്‍പ്പുണ്ടായാലും കെ.എ.എസ് നടപ്പാക്കുമെന്ന നിലപാട് മുഖ്യമന്ത്രിയും വ്യക്തമാക്കി.


ആരെതിര്‍ത്താലും നടപ്പാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ആരെതിര്‍ത്താലും കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വിസ് യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
ജീവനക്കാര്‍ക്കും ജനങ്ങള്‍ക്കും ഉപകാരപ്രദമായ സംവിധാനം എതിര്‍ക്കുന്നതെന്തിനാണെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെ.എ.എസിനെ അനുകൂലിച്ചവര്‍ ഇപ്പോള്‍ എതിര്‍ക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല. വി.ജെ.ടി ഹാളില്‍ കേരള ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷന്റെ 59-ാമത് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.എ.എസ് ഈ സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്നതല്ല. ഇ.കെ നായനാരുടെ നേതൃത്വത്തിലുള്ള ഭരണ പരിഷ്‌കാര കമ്മിഷന്‍ ശുപാര്‍ശ ചെയ്തതും കഴിഞ്ഞ സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമിച്ചിരുന്നതുമാണ്.
രാജ്യത്ത് പല സംസ്ഥാനത്തും ഇത് നിലവില്‍ വന്നു കഴിഞ്ഞു. തെറ്റിദ്ധാരണകളുടെ പേരില്‍ സെക്രട്ടേറിയറ്റില്‍ ഒരു വിഭാഗം മാത്രമാണ് ഇതിനെ എതിര്‍ക്കുന്നത്. തെറ്റിദ്ധാരണ തിരുത്തി സഹകരിക്കാന്‍ അവര്‍ തയാറാകണം. ജനങ്ങള്‍ സര്‍ക്കാരിനെ ഏല്‍പ്പിച്ച ദൗത്യം എന്ത് എതിര്‍പ്പുണ്ടായാലും നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടി ഗോപകുമാര്‍ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസയിൽ വൈദ്യുതി വിഛേദിച്ചു; ഉത്തരവിൽ ഒപ്പുവെച്ചതായി ഇസ്രാഈൽ വൈദ്യുതി മന്ത്രി

International
  •  4 days ago
No Image

മൂന്നാം കുഞ്ഞിന് 50,000 രൂപ; വനിതാ ദിന വാഗ്ദാനവുമായി തെലുങ്കു ദേശം പാര്‍ട്ടി എംപി

National
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-09-03-2025

PSC/UPSC
  •  4 days ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  4 days ago
No Image

അന്ന് ദ്രാവിഡിനൊപ്പം മികച്ച നിമിഷങ്ങൾ ആസ്വദിച്ചു, ഇന്ന് അദ്ദേഹത്തിനൊപ്പവും: രോഹിത് 

Cricket
  •  4 days ago
No Image

വൈറലാകാൻ ശ്രമം ദുരന്തമായി; ഗ്യാസ് പൊട്ടിത്തെറിയിൽ കത്തിനശിച്ചത് 8 ഫ്ലാറ്റുകൾ, രണ്ടുപേർക്ക് ഗുരുതര പൊള്ളലേറ്റു

National
  •  4 days ago
No Image

കിരീടം നേടി ഓസ്‌ട്രേലിയയെ മറികടന്നു; ചാംപ്യൻസ്‌ ട്രോഫി ചരിത്രത്തിൽ ഒന്നാമതായി ഇന്ത്യ

Cricket
  •  4 days ago
No Image

ചാംപ്യൻസ് ട്രോഫിയും ഇന്ത്യക്ക്; ന്യൂസിലാൻഡിനെ തകർത്ത് മൂന്നാം കിരീടം

Cricket
  •  4 days ago
No Image

വണ്ണം കൂടുമെന്ന ഭയം; ഭക്ഷണം ഒഴിവാക്കി വ്യായാമം, കണ്ണൂരിൽ 18 കാരിക്ക് ദാരുണാന്ത്യം

Kerala
  •  4 days ago
No Image

ഓപ്പറേഷൻ ഡി ഹണ്ടിൽ രണ്ടാഴ്ചയ്ക്കിടെ 4,228 പേർ പിടിയിൽ; 4,081 കേസുകൾ രജിസ്റ്റർ ചെയ്ത് പൊലീസ്

Kerala
  •  4 days ago