HOME
DETAILS

വൈറലാകാൻ ശ്രമം ദുരന്തമായി; ഗ്യാസ് പൊട്ടിത്തെറിയിൽ കത്തിനശിച്ചത് 8 ഫ്ലാറ്റുകൾ, രണ്ടുപേർക്ക് ഗുരുതര പൊള്ളലേറ്റു

  
Web Desk
March 09 2025 | 17:03 PM

An attempt to go viral turned into a disaster

ഗ്വാളിയോർ: റീൽസ് എടുക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. ഗ്യാസ് പൊട്ടിത്തെറിച്ച് ഫ്ലാറ്റുകൾ കത്തിനശിക്കുകയും രണ്ട് പേർ ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലെ ലെഗസി പ്ലാസ അപ്പാർട്ടുമെന്റ് സമുച്ചയത്തിൽ പുലർച്ചെ 2:15 ഓടെ ആണ് സംഭവം.

പൊലീസിന്റെ റിപ്പോർട്ട് അനുസരിച്ച്, രഞ്ജന ജാട്ടും ബന്ധു അനിൽ ജാട്ടും ഒന്നാം നിലയിലെ ഫ്ലാറ്റിൽ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടം നടന്നത്. വീഡിയോയ്ക്ക് ഒർജിനാലിറ്റി കൂട്ടാനായി രഞ്ജന പാചക വാതകം (LPG) തുറന്നുവിടുകയും അനിൽ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു. ദീര്‍ഘനേരം തുടര്‍ന്ന ചിത്രീകരണത്തിന് ശേഷം അനിൽ സിഫ്എൽ ലൈറ്റ് ഓണാക്കിയപ്പോൾ തീ പടർന്നു, ഉടൻ പൊട്ടിത്തെറിയുണ്ടായി.

അപകടത്തിൽ രഞ്ജനയും അനിലും ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഏഴുനില കെട്ടിടത്തിലെ എട്ട് ഫ്ലാറ്റുകൾ തീപിടിച്ച് ഭാഗികമായി നശിച്ചു.

സോഷ്യൽ മീഡിയയിൽ വൈറലാകാനുള്ള ഉദ്ദേശത്തോടെ അപകടകരമായ വീഡിയോകൾ ഇരുവരും പതിവായി ചിത്രീകരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അനിലിന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ സമാനമായ നിരവധി വീഡിയോകൾ കണ്ടെത്തിയിട്ടുണ്ട്. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 287 പ്രകാരം ഇരുവർക്കുമെതിരെ അശ്രദ്ധപരമായ പ്രവർത്തനത്തിന് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

An attempt to go viral turned into a disaster; 8 flats burnt down in a gas explosion, two people seriously burned



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിർണായക കളി മഴ കൊണ്ടുപോയി; പഞ്ചാബിനും കൊൽക്കത്തക്കും തിരിച്ചടി  

Cricket
  •  2 days ago
No Image

42 വര്‍ഷം ബഹ്റൈനില്‍ കുടുങ്ങി; ഒടുവില്‍ കേരളത്തിലേക്ക് മടങ്ങി പ്രവാസി

bahrain
  •  2 days ago
No Image

പ്രതിരോധ പ്രവർത്തനങ്ങളുടെ തത്സമയ റിപ്പോർട്ടിങ് ഒഴിവാക്കണം: മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം

National
  •  2 days ago
No Image

ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി സഊദി

latest
  •  2 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കും; മുന്നറിയിപ്പ് നൽകി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

Kerala
  •  2 days ago
No Image

രജായി സ്‌ഫോടനത്തില്‍ ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

ഒറ്റ വിക്കറ്റിൽ വീണത് ചെന്നൈ ഇതിഹാസം; ഐപിഎല്ലിലെ വമ്പൻ നേട്ടത്തിൽ റസൽ

Cricket
  •  2 days ago
No Image

പാകിസ്താനിൽ വൻ സ്ഫോടനം; സംഭവത്തിൽ പത്ത് സൈനികർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് 

International
  •  2 days ago
No Image

രജായി സ്‌ഫോടനം; നാലു മരണം, പരുക്കേറ്റവരുടെ എണ്ണം അഞ്ഞൂറു കടന്നു

International
  •  2 days ago
No Image

500 പ്രവാസികള്‍ ഉള്‍പ്പെടെ 1000 തൊഴിലാളികളെ പിരിച്ചുവിട്ട് ഒമാന്‍ എയര്‍

oman
  •  2 days ago