HOME
DETAILS

ഗസയിൽ വൈദ്യുതി വിഛേദിച്ചു; ഉത്തരവിൽ ഒപ്പുവെച്ചതായി ഇസ്രാഈൽ വൈദ്യുതി മന്ത്രി

  
March 09 2025 | 19:03 PM

Israels electricity minister says he has signed an order to cut off electricity in Gaza

ജറുസലേം: ഗസയിലെ വൈദ്യുതി വിതരണം നിർത്താൻ നിർദേശം നൽകിയതായി ഇസ്രാഈൽ വൈദ്യുതി മന്ത്രി എലി കോഹൻ. വൈദ്യുതി വിഛേദിക്കുന്നതിനുള്ള ഉത്തരവിൽ താൻ ഒപ്പുവെച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരു ആഴ്ചയായി യുദ്ധത്തിൽ തകർന്ന ഫലസ്തീനിലേക്കുള്ള എല്ലാ സഹായങ്ങളും ഇസ്രാഈൽ തടഞ്ഞുവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി വിതരണം പൂർണമായും നിർത്താൻ ഇസ്രാഈൽ തീരുമാനം എടുത്തത്.

"ഗസയിലെ വൈദ്യുതി വിതരണത്തിനുള്ള കണക്ഷൻ വിചേദിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട്. ബന്ദികളായ ഇസ്രാഈൽ പൗരന്മാരെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും നടത്തും. കൂടാതെ, യുദ്ധം അവസാനിക്കുമ്പോൾ ഹമാസ് പൂർണമായും ഇല്ലാതാകുമെന്ന് ഉറപ്പാക്കും," എന്ന് എലി കോഹൻ പറഞ്ഞു.

15 മാസമായി നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ വെടിനിർത്തൽ നിലവിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ നീട്ടുന്നതിനായി ഇസ്രാഈൽ മാർഗനിർദേശങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാൽ, ഫലസ്തീൻ അതിനോട് പൂർണമായും യോജിപ്പില്ല. മാർച്ച് ഒന്നിനാണ് വെടിനിർത്തലിന്റെ ആദ്യ ഘട്ടം അവസാനിച്ചത്. അതിനെ ഏപ്രിൽ പകുതിയിലേക്ക് നീട്ടണമെന്നാണ് ഇസ്രാഈലിന്റെ ആവശ്യം. എന്നാല്‍, യുദ്ധം പൂർണമായും അവസാനിക്കുന്ന നടപടിയിലേക്ക് എത്തണം എന്നാണ് ഹമാസിന്റെ ആവശ്യം.

ഹമാസ് തിങ്കളാഴ്ചയോടെ ബന്ദികളെ വിട്ടയക്കിയില്ലെങ്കിൽ അതിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ഇസ്രാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇസ്രാഈൽ യുദ്ധക്കുറ്റം ചെയ്യുകയാണെന്നും, ബന്ദികളായ ഇസ്രാഈൽ പൗരന്മാരെയും സഹായ വിതരണം തടഞ്ഞത് ബാധിച്ചേക്കുമെന്നും ഹമാസ് പ്രതികരിച്ചു.

Israeli Electricity Minister Eli Cohen said he had ordered the power cut in Gaza. He said he had signed the order to cut off power.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സച്ചിനെയും കടത്തിവെട്ടി; തകർച്ചയിലും ചരിത്രനേട്ടത്തിലേക്ക് നടന്നുകയറി പടിതാർ

Cricket
  •  a day ago
No Image

ജെഎൻയു തെരഞ്ഞെടുപ്പ് പ്രക്രിയകൾ താത്കാലികമായി നിർത്തിവെച്ചു; തീരുമാനം സംഘർഷങ്ങൾക്ക് പിന്നാലെ

National
  •  a day ago
No Image

ഫുട്ബോളിൽ അവൻ എന്നെ പോലെ തന്നെയാണ് കളിച്ചുകൊണ്ടിരുന്നത്: മെസി 

Football
  •  2 days ago
No Image

ഇന്ത്യൻ ആൻജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവൽ കളരിക്കൽ അന്തരിച്ചു

Kerala
  •  2 days ago
No Image

മംഗലാപുരത്ത് വഖ്ഫ് ബില്ലിനെതിരേ സുന്നി സംഘടനകളുടെ വഖ്ഫ് മഹാറാലി

Kerala
  •  2 days ago
No Image

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർഥി പ്രഖ്യാപനം നടക്കുന്നത് വരെ മാധ്യമങ്ങളെ കാണില്ലെന്ന് പിവി അൻവർ

Kerala
  •  2 days ago
No Image

2026 ലോകകപ്പിൽ അർജന്റീനക്കായി കളിക്കുമോ? മറുപടിയുമായി മെസി

Football
  •  2 days ago
No Image

വയനാട്ടിൽ കെഎസ്ആർടിസി ബസിന്റെ ചില്ല് അടിച്ച് തകർത്തു; സംഭവത്തിൽ മൂന്ന് പേർ പിടിയിൽ

Kerala
  •  2 days ago
No Image

ദിവ്യ എസ് അയ്യർ സർവീസ് ചട്ടങ്ങൾക്കെതിരായി പ്രവർത്തിച്ചു; പരാതിയുമായി യൂത്ത് കോൺഗ്രസ്

Kerala
  •  2 days ago
No Image

ഇനിയും ഫൈന്‍ അടച്ചില്ലേ?, സഊദിയിലെ ട്രാഫിക് പിഴകളിലെ 50% ഇളവ് ഇന്നു അവസാനിക്കും

Saudi-arabia
  •  2 days ago