HOME
DETAILS

പത്താം വാർഷികമാഘോഷിച്ച് ബ്ലൂമിങ്ങ്ടൺ അക്കാദമി; ബ്രിട്ടിഷ് അംബാസഡർ മുഖ്യാതിഥിയായി

  
March 09, 2025 | 8:28 AM

Bloomington Academy celebrates 10th anniversary British Ambassador as chief guest

അജ്മാൻ: അജ്മാനിലെ ബ്രിട്ടിഷ് വിദ്യാലയമായ ‘ദി ബ്ലൂമിങ്ങ്ടൺ അക്കാദമി’ പത്താം വാർഷിക നിറവിൽ. ഈ മാസം അഞ്ചിന് നടന്ന വാർഷികാഘോഷ പരിപാടിയിൽ യു.എ.ഇയിലെ ബ്രിട്ടിഷ് അംബാസഡർ എഡ്വേർഡ് ഹോബർട്ട് മുഖ്യാതിഥിയായി പങ്കെടുത്തു.

അംബാസഡറും നോർത്ത് പോയിന്റ് എജുകേഷൻ (എൻ.പി.ഇ) ചെയർമാൻ ലാൻസൺ ലാസറും വാർഷികാഘോഷ ഭാഗമായി സ്കൂളിൽ വൃക്ഷത്തൈ നട്ട് ശിലാഫലകം അനാച്ഛാദനം ചെയ്തു. ശാസ്ത്ര രംഗത്തെ മുന്നേറ്റം വ്യക്തമാക്കുന്ന പരിപാടികൾ, 'ജെയിൻ ഓസ്റ്റിൻ' നാടകാവതരണം, സംഗീത പരിപാടി, മോഡൽ യു.എൻ, ടെഡ്എക്സ് എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്ലൂമിങ്ങ്ടൺ അക്കാദമി റെഡ് ക്രസന്റിന് ധനസഹായം കൈമാറി. ഇതോടൊപ്പം നടന്ന ഇഫ്താർ സംഗമത്തിൽ അംബാസഡർ എഡ്വേർഡ് ഹോബർട്ട് സ്കൂളിലെ രക്ഷിതാക്കളുമായി കൂടിക്കാഴ്ച നടത്തി.

2014ലാണ് ബ്ലൂമിങ്ടൺ അക്കാദമി ആരംഭിച്ചത്. ആറു മാസത്തിനകം നിർമാണം പൂർത്തിയാക്കിയ ഈ വിദ്യാലയം പത്ത് വർഷത്തിനകം വലിയ നേട്ടമാണുണ്ടാക്കിയതെന്ന് ബ്രിട്ടിഷ് സ്ഥാനപതി ചൂണ്ടിക്കാട്ടി. പത്ത് വർഷത്തിനിടെ സ്കൂൾ നേടിയ അംഗീകാരങ്ങൾ ഈ സ്ഥാപനത്തിന് പിന്നിൽ നടക്കുന്ന പ്രയത്നങ്ങളുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്രയും കാലത്തിനിടെ ബ്ലൂമിങ്ടൺ അക്കാദമി നേടിയത് മികവ് മാത്രമല്ല, ക്രിയാത്മക പ്രയത്നത്തിന്റേയും, വിദ്യാഭ്യാസ മേഖലയിലെ ലക്ഷ്യബോധത്തിന്റെയും നേട്ടങ്ങൾ കൂടിയാണെന്ന് ലാൻസൺ ലാസർ പറഞ്ഞു. മികച്ച ഭാവി രൂപപ്പെടുത്താനാണ് ഈ വിദ്യാലയം ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
64 രാജ്യങ്ങളിലെ വിദ്യാർഥികൾ ഇപ്പോൾ ബ്ലൂമിങ്ടണിൽ പഠിക്കുന്നുണ്ട്. ഏർലി ഇയേഴ്സ് ഫൗണ്ടേഷൻ സ്റ്റേജ് (ഇ.വൈ.എഫ്.എസ്) മുതൽ എ ലെവലുകളും, ബി.ടി.ഇ.സി കോഴ്സുകളും ഉൾപ്പെടുത്തി ബ്ലൂമിങ്ങ്ടൺ അക്കാദമി ഭാവിയിൽ കൂടുതൽ വളർച്ചയ്ക്ക് തയാറെടുക്കുകയാണെന്നും സ്കൂൾ അധികൃതർ പറഞ്ഞു. സ്കൂളിന്റെ സ്ഥാപക കുടുംബാംഗങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  3 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  3 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  3 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  3 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  3 days ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  3 days ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  3 days ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  3 days ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  3 days ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  3 days ago