HOME
DETAILS

സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരും; സിപിഎം സംസ്ഥാന സമിതിയില്‍ സനോജും വസീഫും ബിന്ദുവും അടക്കം 17 പുതുമുഖങ്ങള്‍  | Full List

  
Web Desk
March 09, 2025 | 9:34 AM

MV Govindan will continue as CPM kerala state secretary

കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എംവി ഗോവിന്ദന്‍ തുടരും. പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് സി.പി.എമ്മിന്റെ സംസ്ഥാനസമിതിയെ തെരഞ്ഞെടുത്തത്. 89 അംഗ സംസ്ഥാനസമിതിയില്‍ ജോണ്‍ ബ്രിട്ടാസ്, ആര്‍. ബിന്ദു, വി. വസീഫ് എന്നിവരടക്കം 17 പേരാണ് പുതുമുഖങ്ങള്‍. 

 


സംസ്ഥാനസമിതിയിലെ മറ്റു പുതുമുഖങ്ങള്‍: ഐസ്. ജയമോഹന്‍ (കൊല്ലം), എം പ്രകാശന്‍ മാസ്റ്റര്‍, വി.കെ. സനോജ് (ഇരുവരും കണ്ണൂര്‍), വി. വസീഫ് (കോഴിക്കോട്), കെ. ശാന്തകുമാരി (പാലക്കാട്), ആര്‍. ബിന്ദു (തൃശ്ശൂര്‍), എം. അനില്‍കുമാര്‍ (എറണാകുളം), കെ. പ്രസാദ് (ആലപ്പുഴ), ബി.ആര്‍. രഘുനാഥ് (കോട്ടയം), ഡി.കെ മുരളി (തിരുവനന്തപുരം), എം. രാജഗോപാല്‍ (കാസര്‍കോട്), കെ റഫീഖ് (വയനാട്), എം. മെഹബൂബ് (കോഴിക്കോട്), വി.പി. അനില്‍ (മലപ്പുറം), കെവി അബ്ദുല്‍ ഖാദര്‍ (തൃശ്ശൂര്‍), ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ് (ഇരുവരും കണ്ണൂര്‍).

ഇപി ജയരാജനും ടിപി രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയില്‍ തുടരും. പത്തനംതിട്ടയില്‍ നിന്ന് ആരെയും ഉള്‍പ്പെടുത്തിയില്ല. മന്ത്രി വീണാ ജോര്‍ജ്ജിനെ ഉള്‍പ്പെടുത്തുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും സംസ്ഥാന കമ്മിറ്റിയില്‍ ക്ഷണിതാവായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 
17 അംഗ സെക്രട്ടറിയേറ്റില്‍ കെകെ ശൈലജ, എംവി ജയരാജന്‍, സിഎന്‍ മോഹനന്‍ എന്നിവരെ ഉള്‍പ്പെടുത്തിയപ്പോള്‍ എം ബിരാജേഷ്, പി ജയരാജന്‍, കടകംപള്ളി, ഉദയഭാനു, പി ശശി എന്നിവരെ പരിഗണിച്ചില്ല.

89 അംഗ സംസ്ഥാനസമിതി
പിണറായി വിജയന്‍.
എം വി ഗോവിന്ദന്‍ മാസ്റ്റര്‍.
ഇ പി ജയരാജന്‍.
ടിഎം തോമസ് ഐസക്.
കെ കെ ശൈലജ.
എളമരം കരീം.
ടിപി രാമകൃഷ്ണന്‍.
കെ എന്‍ ബാലഗോപാല്‍.
പി രാജീവ്.
കെ രാധാകൃഷ്ണന്‍.
സി എസ് സുജാത.
പി സതീദേവി.
പി കെ ബിജു.
എം സ്വരാജ്.
പിഎ മുഹമ്മദ് റിയാസ്.
കെകെ ജയചന്ദ്രന്‍.
വിഎന്‍ വാസവന്‍.
സജി ചെറിയാന്‍.
പുത്തലത്ത് ദിനേശന്‍.
കെപി സതീഷ് ചന്ദ്രന്‍.
സിഎച്ച് കുഞ്ഞമ്പു.
എംവി ജയരാജന്‍.
പി ജയരാജന്‍.
കെകെ രാഗേഷ്.
ടിവി രാജേഷ്.
എഎന്‍ ഷംസീര്‍.
സികെ ശശീന്ദ്രന്‍.
പി മോഹനന്‍ മാസ്റ്റര്‍.
എ പ്രദീപ് കുമാര്‍.
ഇഎന്‍ മോഹന്‍ദാസ്.
പികെ സൈനബ.
സികെ രാജേന്ദ്രന്‍.
എന്‍എന്‍ കൃഷ്ണദാസ്യ
എംബി രാജേഷ്.
എസി മൊയ്തീന്‍.
സിഎന്‍ മോഹനന്‍.
കെ ചന്ദ്രന്‍ പിള്ള.
സിഎം ദിനേശ്മണി.
എസ് ശര്‍മ.
കെപി മേരി.
ആര്‍ നാസര്‍.
സിബി ചന്ദ്രബാബു.
കെപി ഉദയബാനു.
എസ്. സുദേവന്‍.
ജെ മേഴ്‌സികുട്ടിയമ്മ.
കെ രാജഗോപാല്‍.
എസ് രാജേന്ദ്രന്‍.
കെ സോമപ്രസാദ്.
എം.എച്ച് ഷാരിയാര്‍.
എം വിജയകുമാര്‍.
കടകംപള്ളി സുരേന്ദ്രന്‍.
ഡോ.ടിഎന്‍ സീമ.
വി ശിവന്‍കുട്ടി.
ഡോ. വി ശിവദാസന്‍.
കെ സജീവന്‍.
എംഎം വര്‍ഗീസ്.
ഇഎന്‍ സുരേഷ് ബാബു.
പാനോളി വത്സന്‍.
രാജു എബ്രഹാം.
എഎ റഹിം.
വിപി സാനു.
ഡോ.കെ എന്‍ ഗണേഷ്യ.
കെഎസ് സലീഖ.
കെകെ ലതിക.
പി ശശി.
കെ അനില്‍കുമാര്‍.
വി ജോയ്.
ഒആര്‍ കേളു.
ഡോ. ചിന്ത ജെറോം.
എസ് സതീഷ്.
എന്‍ ചന്ദ്രന്‍.
ബിജു കണ്ടക്കൈ.
ജോണ്‍ ബ്രിട്ടാസ്.
എം രാജഗോപാല്‍.
കെ റഫീഖ്.
എം മഹബൂബ്. 
വിപി അനില്‍.
കെവി അബ്ദുല്‍ ഖാദര്‍.
എം പ്രകാശന്‍ മാസ്റ്റര്‍.
വി കെ സനോജ്.
വി വസീഫ്.
കെ ശാന്തകുമാരി.
ആര്‍ ബിന്ദു.
എം അനില്‍കുമാര്‍.
കെ പ്രസാദ്.
ടി ആര്‍ രഘുനാഥ്. 
എസ് ജയമോഹന്‍. 
ഡികെ മുരളി.

 

MV Govindan will continue as the CPM Kerala state secretary. CPM state committee was elected by including new faces. In the 89-member state committee, 17 people including John Brittas, R. Bindu and V. Wasif are new faces.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെസ്സി മാജിക്; നോക്കൗട്ട് റെക്കോർഡും ഇനി വിശ്വനായകന് സ്വന്തം

Football
  •  12 days ago
No Image

പിക്കാക്സ് മൗണ്ടൻ തകർക്കുമെന്ന് ട്രംപ്; ഇറാനെതിരെ യുഎസ് കരയുദ്ധത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്

International
  •  12 days ago
No Image

ചരിത്രത്തിലെ മൂന്നാമൻ! ലോകകപ്പ് ചരിത്രത്തിലെ അപൂർവ്വ നേട്ടവുമായി ആന്റണി ഗോർഡൻ

Football
  •  12 days ago
No Image

ലോക്ക് പൊളിച്ച് മെസിയുടെ മാന്ത്രിക കാലുകള്‍, ഇംഗ്ലണ്ടിന്റെ കഥ കഴിഞ്ഞു, അര്‍ജന്റീന കലാശപ്പോരിന്

Football
  •  12 days ago
No Image

ചരിത്രം കുറിച്ച് ലയണൽ മെസ്സി; ലോകകപ്പ് സെമിഫൈനലിലെ ഏറ്റവും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം!

Football
  •  12 days ago
No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  12 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  12 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  12 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  12 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  12 days ago