വിവിധ പരാതികളില്‍ തെളിവെടുത്തു
കല്‍പ്പറ്റ: കൈവശഭൂമി തിരിച്ചു ലഭിക്കുന്നതിനായി കെ.സി പുരുഷോത്തമന്‍ സമര്‍പ്പിച്ച പരാതിയിലും സമിതി തെളിവെടുത്തു. കോഴിക്കോട് ഫോറസ്റ്റ് ട്രിബ്യൂണല്‍ 2014ല്‍ പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ട്.
എന്നാല്‍ വനംവകുപ്പ് ഇതുവരെ അന്യായമായി പിടിച്ചെടുത്ത ഭൂമി തിരിച്ചു നല്‍കിയിട്ടില്ല. രണ്ടാഴ്ചക്കുള്ളില്‍ ഹൈക്കോടതിയില്‍നിന്ന് 2014ലെ ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സ്റ്റേ ലഭിച്ചില്ലെങ്കില്‍ കൈവശക്കാരന് ഭൂമി തിരിച്ചു നല്‍കണം.
ഇതിന് ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. കാരാപ്പുഴ പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത സ്ഥലത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് കുറുമ നിവാസികള്‍ക്കുവേണ്ടി എന്‍.കെ രാമനാഥന്‍ സമര്‍പ്പിച്ച ഹരജിയില്‍ ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് പുതിയ കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനും സമിതി നിര്‍ദേശം നല്‍കി.
പട്ടയഭൂമിക്ക് നികുതി സ്വീകരിക്കുന്നില്ലെന്ന പി.കെ അസൈനാരുടെ പരാതിയില്‍ ഒരാഴ്ചക്കകം റീസര്‍വ്വേ നടത്തി എന്‍.ഒ.സി നല്‍കാന്‍ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മേല്‍ ഭൂമിക്ക് നികുതി സ്വീകരിക്കുന്നില്ലെന്നായിരുന്നു വനംവകുപ്പിന്റെ വാദം. എന്നാല്‍ 1998വരെ നികുതിയടച്ചതിന്റെ രേഖകള്‍ പരാതിക്കാരന്‍ സമിതി മുന്‍പാകെ ഹാജരാക്കി.
1973 മുതല്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ തൊഴിലാളിയായിരിക്കെ മരണപ്പെട്ടയാളുടെ മകന് ആശ്രിതനിയമനം നല്‍കാനും സമിതി ശുപാര്‍ശ ചെയ്തു.
എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ആര്‍ രാമചന്ദ്രന്‍, പി ഉബൈദുല്ല, സി മമ്മൂട്ടി, ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി, സബ് കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."