HOME
DETAILS

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

  
December 12, 2024 | 1:27 PM

Qatar Cabinet approves new law to regulate media activities

ദോഹ: മാധ്യമ പ്രവർത്തനം, പ്രസിദ്ധീകരണങ്ങൾ, പരസ്യങ്ങൾ തുടങ്ങിയ മേഖലയെ നിയന്ത്രിക്കുന്ന പുതിയ നിയമം നടപ്പിലാക്കാനൊരുങ്ങി ഖത്തർ. കഴിഞ്ഞ ദിവസം ചേർന്ന ഖത്തർ മന്ത്രിസഭാ ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് അംഗീകാരം നൽകി.

പരസ്യം ചെയ്യൽ, പബ്ലിക് റിലേഷൻസ്, കലാസൃഷ്‌ടികൾ, കലാപ പ്രവർത്തനങ്ങൾ തുടങ്ങിയവ നിയന്ത്രിക്കുന്ന കരട് നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയിട്ടുള്ളത്. സിനിമ, തിയറ്ററുകൾ, എക്സിബിഷൻ ഹൗസുകൾ തുടങ്ങിയവവും ഈ നിയമത്തിന്റെ കീഴിൽ വരും. ഖത്തർ സാംസ്‌കാരിക മന്ത്രാലയമാണ് പുതുക്കിയ നിയമത്തിന്റെ കരട് മന്ത്രി സഭയിൽ സമർപ്പിച്ചത്.

മന്ത്രലയം കരട് നിയമം ചർച്ച ചെയ്യുകയും അംഗീകാരം നൽകുകയുമായിരുന്നു. എന്നാൽ നിയമത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമല്ല. ഇന്നലെ അമീരി ദിവാനിയിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്‌ദുൽറഹ്‌മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ വരാന്ത യോഗത്തിലാണ് കരട് നിയമത്തിന് അംഗീകാരം നൽകിയത്. നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മൊഹന്നദിയാണ് യോഗത്തിന് ശേഷം ഇക്കാര്യം അറിയിച്ചത്.

സാംസ്കാരിക മന്ത്രലയത്തിൻ്റെ അനുമതിയോടെയാണ് ഖത്തറിൽ മാധ്യമസ്‌ഥാപങ്ങൾ, കലാപരിപാടികൾ, വിവിധ പ്രദർശങ്ങൾ, പ്രസിദ്ധീകരങ്ങൾ തുടങ്ങിയ പ്രവർത്തിക്കുന്നത്. രാജ്യത്ത് നടക്കുന്ന ഇത്തരം ഏതു പ്രവർത്തികൾക്കും മന്ത്രലത്തിൻ്റെ മുൻകൂട്ടിയുള്ള അംഗീകാരം ഉണ്ടായിരിക്കണം. രാജ്യത്ത് പ്രദർശനത്തിനായി എത്തുന്ന സിനിമകളും, നാടകങ്ങളും വിതരണത്തിനായി എത്തുന്ന പുസ്‌തകങ്ങൾ മറ്റ് പ്രസദ്ധീകരങ്ങൾ തുടങ്ങിയവ മന്ത്രലയത്തിന് കീഴിലുള്ള ഇതുമായി ബന്ധപ്പെട്ട വകുപ്പിൽ നിന്നും അനുമതി വാങ്ങിയിരിക്കണം.

Qatar Cabinet approves new law to regulate media activities

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  4 days ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  4 days ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വീഡിയോ സന്ദേശവുമായി മോദി; പിന്നാലെ നിരാഹാരം അവസാനിപ്പിച്ച് സോനം വാങ് ചുക്ക്

latest
  •  4 days ago
No Image

സംശയാസ്പദമായ എന്തെങ്കിലും കണ്ടോ? എങ്കിൽ ദുബൈ പൊലിസിന്റെ 'പോലീസ് ഐ' സേവനം വഴി റിപ്പോർട്ട് ചെയ്യാം

uae
  •  4 days ago
No Image

യുവാക്കളാണ് രാജ്യത്തിന്റെ ഊര്‍ജം; കുട്ടികളുടെ ഭാവി മുന്‍നിര്‍ത്തി പരിഹാരം വേണം; വിദ്യാര്‍ഥി പ്രക്ഷോപങ്ങള്‍ക്ക് പിന്തുണയുമായി സച്ചിന്‍

National
  •  4 days ago
No Image

പ്രതിഷേധം ശക്തമായതോടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ മാറ്റി കേന്ദ്ര സര്‍ക്കാര്‍

National
  •  4 days ago
No Image

പണ്ട് ചോദ്യപ്പേപ്പർ ചോർച്ചക്കെതിരെ സമരം ചെയ്ത വിദ്യാർഥി നേതാവ്, സമൂഹ മാധ്യമങ്ങളിൽ ധർമേന്ദ്ര പ്രധാന്റെ ‘സ്വത്ത്’ ചർച്ചയും 

National
  •  4 days ago
No Image

ട്രംപിന് കനത്ത തിരിച്ചടി; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി; സ്വന്തം പാര്‍ട്ടിയില്‍ നാലുപേര്‍ കൂറുമാറി  

International
  •  4 days ago
No Image

സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് വിജയം; വൈഭവ് സൂര്യവംശി അര്‍ധ സെഞ്ച്വറി നേടി 

latest
  •  4 days ago
No Image

ഒരു ചെറിയ പിഴവ് മതി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, കോൺസുലാർ അപേക്ഷകൾ നിരസിക്കപ്പെടാം; പുതിയ ജാഗ്രതാ നിർദ്ദേശവുമായി ICAC

uae
  •  4 days ago