HOME
DETAILS

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

  
December 12, 2024 | 4:22 PM

Dubai Strengthens Delivery Sector Regulations Seizes 77 Bikes
ദുബൈ: ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. നിയമം ലംഘിച്ച 77 ബൈക്കുകൾ അധികൃതർ പിടിച്ചെടുക്കുകയും 1200 പേർക്ക് പിഴ ചുമത്തുകയും ചെയ്തു. ഡെലിവറി ബൈക്കുകൾ കൂടുതൽ സജീവമായ ദുബൈ നഗരത്തിലെ ഹെസ്സ സ്ട്രീറ്റ്, സബീൽ സ്ട്രീറ്റ്, ജുമൈറ, ഡൗൺടൗൺ, മിർദിഫ്, മോട്ടോർ സിറ്റി എന്നിവിടങ്ങളിലാണ് ആർ.ടി.എ പരിശോധന ഊർജിതമാക്കിയത്. രജിസ്ട്രേഷനില്ലാത്തതും, ഇൻഷൂറൻസില്ലാത്തതും, റോഡിലിറക്കാൻ യോഗ്യതയില്ലാത്തതുമായ 44 ബൈക്കുകൾ പരിശോധനയിൽ ആർ.ടി.എ പിടിച്ചെടുത്തു. പെർമിറ്റില്ലാത്തതും, റോഡിലിറക്കാൻ പാടില്ലാത്തതുമായ 33 ഇലക്ട്രിക്ക് ബൈക്കുകൾ ഡൈലിവറി ജീവനക്കാരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
 
ഡെലിവറിമേഖലയിൽ പാലിക്കേണ്ട സുരക്ഷാ ചട്ടങ്ങളിൽ വീഴ്‌ചവരുത്തിയതിന് 1200 പേർക്കാണ് ആർ.ടി.എ പിഴ ചുമത്തിയത്. കൂടാതെ ഹെൽമെറ്റ്, കൈയുറ, നീഗാർഡ്, എൽബോ ഗാർഡ് എന്നിവ ധരിക്കാത്തവർക്കെല്ലാം പിഴ ലഭിച്ചിട്ടുണ്ട്. പിഴ ലഭിച്ചവരിൽ പ്രൊഫഷണൽ ട്രെയിനിങ് സർട്ടിഫിക്കറ്റില്ലാതെ ഡെലവറി നടത്തിയവരും, അപകടകരമായി ബൈക്കോടിച്ചവരും ഉൾപ്പെടുന്നു. 11,000 ലേറെ പരിശോധനകളാണ് ആർ.ടി.എ നടത്തിയത്. 3,600 ലേറെ ഡെലിവറി ഡ്രൈവർമാരെ ലക്ഷ്യമിട്ട് സുരക്ഷാ ബോധവൽകരണ കാമ്പയിനും ആർ.ടിഎ. ആരംഭിക്കും. ഡെലിവറി ഡ്രൈവർമാർ അധികൃതർ നടത്തുന്ന പരിശോധനയുമായി സഹകരിക്കണമെന്ന് ആർ.ടി.എ അറിയിച്ചു.
 
Dubai has intensified its crackdown on illegal delivery services, confiscating 77 bikes for non-compliance with regulations, as part of efforts to enhance road safety and organize the delivery sector.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബവഴക്കിനെ തുടര്‍ന്ന് നാടുവിട്ടു; വടക്കേക്കര പൊലിസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായി തിരച്ചില്‍ തുടരുന്നു

Kerala
  •  a day ago
No Image

പരീക്ഷാ ഭേദഗതി ബില്‍:  പാര്‍ലമെന്റില്‍  പ്രതിപക്ഷ ബഹളം, ഇരു സഭകളും നിര്‍ത്തിവെച്ചു

National
  •  a day ago
No Image

തൃക്കാക്കരയില്‍ യുവാക്കളെ മര്‍ദ്ദിച്ച സംഘം പിടിയില്‍; മര്‍ദ്ദനമേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

Kerala
  •  a day ago
No Image

ബീഹാറില്‍ പ്രതിഷേധകാര്‍ക്ക് നേരെ വെടിവെച്ച സംഭവം; പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

National
  •  a day ago
No Image

മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ഓഗസ്റ്റ് 10 മുതല്‍; കിറ്റില്‍ 16 ഇനം സാധനങ്ങള്‍

Kerala
  •  a day ago
No Image

നിതിന്‍രാജിന്റെ മരണം: ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

Kerala
  •  a day ago
No Image

സി.ജെ.പി മാര്‍ച്ചിന് നേരെ പെല്ലറ്റ് ഗണ്ണില്‍ നിന്ന് ഏഴ് റൗണ്ട് വെടിയുതിര്‍ത്തു, അഞ്ച് റൗണ്ട് പ്രതിഷേധക്കാരുടെ ശരീരത്തില്‍ പതിച്ചു; അന്വേഷണ റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഖത്തറിൽ മെത്രാഷിലൂടെ വിസാ ഫീസ് അടയ്ക്കാം; വിസാ കോപ്പി ഇമെയിലിൽ ഉടൻ ലഭിക്കും | Metrash App

qatar
  •  a day ago
No Image

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ചികിത്സയിലിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു

Kerala
  •  a day ago
No Image

43 വര്‍ഷമായി വാര്‍ഷിക പരിശോധന നടന്നിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്; ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  a day ago