ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കാന്‍ അനുവാദം വേണമെന്ന്
ഷൊര്‍ണൂര്‍: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനു മുന്നില്‍ ബസ് വെയിറ്റിംഗ് ഷെഡ് നിര്‍മ്മിക്കാന്‍ അനുവാദം തരണമെന്ന്് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി വിമല റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഷൊര്‍ണൂരില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ബസ് വെയിറ്റിംഗ് ഷെഡ് ഇല്ലാത്തതുമൂലം ഏറെ ദുരിതം സൃഷ്ടിക്കുന്നുണ്ട്.
റെയില്‍വേ സ്റ്റേഷനടുത്തുള്ള സ്ഥലങ്ങള്‍ റെയില്‍വേയുടേതാണ്. അതുകൊണ്ടുതന്നെ നഗരസഭക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ഷൊര്‍ണൂരിന്റെ ആവശ്യങ്ങള്‍ക്കും യാത്രക്കാരുടെ ആവശ്യങ്ങള്‍ക്കും പരിഹാരം കാണുന്നതിന് റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ നരേഷ് ലാല്‍ വരണി ഷൊര്‍ണൂരില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് ചെയര്‍പേഴ്‌സണ്‍ ഷൊര്‍ണൂരിന്റെ നിവേദനം നല്‍കിയത്.
മുഴുവന്‍ പ്ലാറ്റ്‌ഫോമുകളിലും മേല്‍ക്കൂര പണിയുക, കംഫര്‍ട്ട് സ്റ്റേഷന്‍, വിശ്രമകേന്ദ്രം, ലിഫ്റ്റ് എസ്‌കലേറ്റര്‍ എന്നിവ സ്ഥാപിക്കുക, സ്റ്റേഷന്റെ തെക്കുഭാഗത്ത് ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിക്കുക ഏക്കര്‍ കണക്കിന് സ്ഥലമുള്ള ഷൊര്‍ണൂരില്‍ മാലിന്യസംസ്‌കരണ പ്ലാന്റ് നിര്‍മ്മിക്കണമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നഗരസഭ വൈസ് ചെയര്‍മാന്‍ ആര്‍ സുനു, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ. അനില്‍കുമാര്‍, എം. നാരായണന്‍, പുഷ്പലത, നിര്‍മ്മല, ദിവ്യ എന്നിവരും ചെയര്‍പേഴ്‌സന്റെ ഒപ്പം ഉണ്ടായിരുന്നു. മുന്‍ഗണനാടിസ്ഥാനത്തില്‍ പ്രാധാന്യം നല്‍കിക്കൊണ്ട് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന് റെയില്‍വേ മാനേജര്‍ ഉറപ്പു നല്‍കിയതായി ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."