HOME
DETAILS
MAL
സഊദിയിലെ നമാസില്‍ വീണ്ടും ഭൂമി കുലുങ്ങി
backup
February 11 2018 | 05:02 AM
റിയാദ്: സഊദിയിലെ നമാസില്‍ ശനിയാഴ്ച്ച ഭൂമി കുലുങ്ങി. ഇന്നലെ രണ്ടു തവണകളായാണ് ഇവിടെ ചെറിയ തോതിലുള്ള ഭൂമി കുലുക്കം അനുഭവപ്പെട്ടതെന്ന് സഊദി ജിയോളജിക്കല്‍ സര്‍വേ വകുപ്പ് വ്യക്തമാക്കി. രാവിലെ 6:59 നു അനുഭവപ്പെട്ട ഭൂമികുലുക്കം റിക്റ്റര്‍ സ്‌കെയിലില്‍ രണ്ടു ഡിഗ്രിയാണ് അനുഭവപ്പെട്ടത്. പിന്നീട് 7:48 നു നടന്ന തുടര്‍ ചലനത്തില്‍ 1.8 ഡിഗ്രിയാണ് രേഖപ്പെടുത്തിയതെന്നു ജോയോളജിക്കല്‍ സര്‍വേ അറിയിച്ചു. നാമാസ് പ്രവിശ്യയുടെ 15 കിലോമീറ്റര്‍ അകലെയാണ് പ്രഭവ കേന്ദ്രം. കഴിഞ്ഞ നവംബറില്‍ തുടര്‍ച്ചയായി ദിവസങ്ങളോളം ഇടവിട്ട് പല തവണകളിലായി നാമാസില്‍ ഭൂമികുലുക്കം അനുഭവപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."