HOME
DETAILS

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

  
Ashraf
September 26 2024 | 16:09 PM

Kotiyeris cremation was done earlier for the Chief Minister and his family to travel abroad says PV Anwar MLA

 


മലപ്പുറം: സിപിഎമ്മിന്റെ മുന്‍ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് അര്‍ഹിച്ച അന്ത്യയാത്ര നല്‍കിയില്ലെന്ന് പിവി അന്‍വര്‍ എംഎല്‍എ. കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും, കുടുംബത്തിന്റെയും യൂറോപ്യന്‍ യാത്രക്ക് വേണ്ടിയാണെന്ന് കണ്ണൂരില്‍ നിന്നുള്ള ഒരു സഖാവ് തന്നോട് പറഞ്ഞെന്നും അന്‍വര്‍ പറഞ്ഞു. കോടിയേരിയുണ്ടായിരുന്നെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലായിരുന്നെന്നും അന്‍വര്‍ പറഞ്ഞു. 


'കണ്ണൂരിലെ ഒരു സഖാവ് എനിക്ക് മെസേജ് അയച്ചിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട നേതാവായിരുന്നു കോടിയേരി. ആ മനുഷ്യന്റെ മരണം നടന്നിട്ട് തിരുവനന്തപുരം എകെജി സെന്ററില്‍ ഭൗതികശരീരം കൊണ്ടുപോയി വെച്ചില്ല. കേരളത്തിലുടനീളമുള്ള സഖാക്കള്‍ അതിനായി കാത്തിരുന്നതാണ്. ഒരു നേരത്തെ യാത്രയപ്പിന് കൈ ഉയര്‍ത്തി ഇന്‍ക്വിലാബ് വിളിക്കാന്‍ കാത്തിരുന്ന ലക്ഷക്കണക്കിന് സഖാക്കളുണ്ടായിരുന്നു തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ. ഞങ്ങള്‍ക്കാര്‍ക്കും കാണിച്ച് തന്നില്ല. അതിനുള്ള സാഹചര്യം ഒരുക്കിയില്ല. ചെന്നൈയില്‍ നിന്നും നേരെ കണ്ണൂരിലെത്തിച്ചു. പിറ്റേന്ന് സംസ്‌കാരം നടത്തി. ഇത് അന്ന് വൈകീട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനും യൂറോപിലേക്ക് പോകാനായി ചെയ്തതാണ് എന്നതാണ് കണ്ണൂരിലെ സഖാവിന്റെ സന്ദേശം' അന്‍വര്‍ പറഞ്ഞു.

 

Kotiyeris cremation was done earlier for the Chief Minister and his family to travel abroad says PV Anwar MLA



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  2 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  2 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  2 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  2 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  2 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  2 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  2 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  2 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  2 days ago