റാഫേല്‍ ഇടപാട്: കേന്ദ്രസര്‍ക്കാര്‍ വിവരങ്ങള്‍ പരസ്യമാക്കണമെന്ന് എ.കെ ആന്റണി
ന്യൂഡല്‍ഹി: റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പരസ്യമാക്കണമെന്ന് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. ജനങ്ങളുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്തുകയാണ് നല്ലതെന്ന് ആന്റണി കൂട്ടിച്ചേര്‍ത്തു.
വിമാനങ്ങള്‍ക്ക് വില കൂടുതലായതിനാലാണ് റാഫേല്‍ ഇടപാടില്‍ കൂടുതല്‍ പരിശോധന വേണമെന്ന് പറഞ്ഞത്. എന്തുകൊണ്ടാണ് പൊതുമേഖല കമ്പനികളെ റാഫേല്‍ ഇടപാടില്‍ നിന്ന് ഒഴിവാക്കിയതെന്നും ആന്റണി ചോദിച്ചു.
ഇടപാട് സംബന്ധിച്ച വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി നേരത്തെ വ്യക്തമാക്കിയിരുന്നു. രാജ്യസുരക്ഷയെ ബാധിക്കുന്ന ഇടപാടായതിനാലാണ് വിവരങ്ങള്‍ വെളിപ്പെടുത്താത്തതെന്നായിരുന്നു ജെയ്റ്റ്ലി നല്കിയ വിശദീകരണം.
ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 2016 സെപ്റ്റംബറില്‍ ഒപ്പുവച്ച കരാറാണ് റാഫേല്‍ യുദ്ധവിമാനക്കരാര്‍. ഏകദേശം 59,000 കോടി രൂപയുടെ കരാര്‍ വഴി 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."