മൈ ബേബി ആന്‍ഡ് മീ കൊച്ചിയില്‍
കൊച്ചി: നവജാത ശിശുക്കളുടെ ആരോഗ്യവും വളര്‍ച്ചയും സംബന്ധിച്ച് അമ്മമാരെ ബോധവല്‍ക്കരിക്കുന്നതിനായി മൈ ബേബി ആന്‍ഡ് മീ പ്രോഗ്രാം സംഘടിപ്പിച്ചു. സമയത്തുള്ള ഇമ്മ്യൂണൈസേഷന്‍, അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള ശരിയായ പോഷക ആവശ്യകതകള്‍, നവജാത ശിശുക്കള്‍ക്കിടയിലെ ആരോഗ്യ ക്രമക്കേടുകളുടെ സമയത്തുള്ള കണ്ടെത്തല്‍ എന്നിവയുടെ പ്രാധാന്യത്തിനാണ് പ്രോഗ്രാം ഊന്നല്‍ നല്‍കിയത്. ഡോക്ടര്‍മാരുമായി ചര്‍ച്ച നടത്താന്‍ അമ്മമാര്‍ക്കുള്ള ഒരു തനത് പ്ലാറ്റ്ഫോമാണ് 'മൈ ബേബി ആന്‍ഡ് മീ'. ഇതിനുപുറമേ, അമ്മമാര്‍ക്ക് കുട്ടിയുടെ ആരോഗ്യവും വളര്‍ച്ചയും സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള അവസരവും ലഭിക്കും. മൈ ബേബി ആന്‍ഡ് മീ സംരംഭത്തിലൂടെ, നഗരത്തിലെ ഏറ്റവും പ്രശസ്തരായ ഡോക്ടര്‍മാരുമായി സംവദിക്കാന്‍ അമ്മമാര്‍ക്ക് അവസരമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്. ശിശുപരിചരണം സംബന്ധിച്ച് നിങ്ങള്‍ക്ക് വിലപ്പെട്ട ഉപദേശങ്ങള്‍ നല്കാന് അവര്‍ക്ക് സാധിക്കുമെന്ന് ഹിമാലയ ബേബികെയര്‍ ന്യൂട്രീഷന്‍ വിദഗ്ധ പൂര്‍ണ്ണിമ ശങ്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."