HOME
DETAILS
MAL
മാവേലി സ്റ്റോറില്‍ മന്ത്രിയുടെ മിന്നല്‍ പരിശോധന
backup
February 18 2017 | 07:02 AM
കായംകുളം: മാവേലി സ്റ്റോറില്‍ ഭക്ഷ്യമന്ത്രിയുടെ മിന്നല്‍ പരിശോധന. നൂറനാട് പാറ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോറിലാണ് മന്ത്രി പി.തിലോത്തമന് മിന്നല്‍ പരിശോധന നടത്തിയത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയായിരുന്നു പരിശോധന. സാധനങ്ങള്‍ പരിശോധിക്കുകയും ഗുണനിലവാരത്തെ സംബന്ധിച്ച് ഉദ്യോഗസ്ഥരോട് അന്വേഷിക്കുകയും ചെയ്തു. 25 രൂപയുടെ അരിയുടെ ഗുണനിലവാരത്തെ കുറിച്ച് സാധനം വാങ്ങാനെത്തിയവരോട് അഭിപ്രായമാരാഞ്ഞു. തുടര്‍ന്ന് മാനേജരോടും ജീവനക്കാരോടും വിവരങ്ങള്‍ തിരക്കിയ മന്ത്രി നാട്ടുകാരുടെ പരാതികളും കേട്ട ശേഷമാണ് പോയത്. മാസങ്ങള്‍ക്ക് മുമ്പ് ഈ മാവേലി സ്റ്റോറില്‍ ഉഴുന്നും കടലയും പൂഴ്ത്തിവെച്ചത് എ.ഐ.വൈ.എഫ് പിടിച്ചെടുത്ത് വിതരണം ചെയ്തിരുന്നു. രണ്ടാഴ്ചയോളം കമ്പ്യൂട്ടര്‍ തകരാറായത് മന്ത്രി ഇടപെട്ട് നടപടി സ്വീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."