HOME
DETAILS
MAL
പറഞ്ഞത് 200 തരുന്നത് 178 ഘനയടി
backup
February 18 2017 | 07:02 AM
മൂലത്തറ: കഴിഞ്ഞദിവസത്തെ അന്തര്‍സംസ്ഥാന ജലവിതരണ ചര്‍ച്ചയില്‍ പറമ്പികുളത്തുനിന്ന് സെക്കന്‍ഡില്‍ 200 ഘനയടി മണക്കടവില്‍ തരാമെന്ന് ഉറപ്പാക്കിയിരുന്നു.
എന്നാല്‍ വെള്ളിയാഴ്ച്ച ഉച്ചക്ക് മൂലത്തറ ഇറിഗേഷന്‍ ഓഫിസില്‍ നേരിട്ടെത്തി വിതരണം രേഖപ്പെടുത്തിയത് പ്രകാരം സെക്കന്‍ഡില്‍ 183 ഘനയടി മാത്രം.
ഇത്തരത്തില്‍ പറയുന്നതും തരുന്നതും തമ്മില്‍ കുറവുണ്ടെങ്കില്‍ അത് കേരളത്തിന് നഷ്ട്ടമായതുതന്നെ. കൃത്യസമയത്ത് കൃത്യമായ അളവില്‍ വിതരണം നടത്തുന്നതിന് പകരം തമിഴ്‌നാടിന്റെ സൗകര്യത്തിന് ഉദ്യോഗസ്ഥര്‍ വഴങ്ങുന്നു.
ആളിയാര്‍ ഷട്ടര്‍ തുടങ്ങുന്നതുമുതല്‍ മണക്കടവിലെ അളവുകേന്ത്രം വരെയുള്ള പുഴയുടെ ഇരുവശത്തും വ്യാപകമായി ജലചൂഷണം നടക്കുന്നുണ്ട്. അതിനെതിരേ നടപടിയെടുത്താല്‍ മാത്രമേ കേരളത്തിന്റെ ജലാവകാശം സംരക്ഷിക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."