HOME
DETAILS
MAL
വിജിലന്‍സ് ഡയറക്ടറെ 15നകം നിയമിക്കുമെന്ന് സര്‍ക്കാര്‍
backup
February 13 2018 | 02:02 AM
കൊച്ചി: വിജിലന്‍സിന് ഡയറക്ടറെ 15നകം നിയമിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ശങ്കര്‍ റെഡ്ഢിക്ക് യു.ഡി.എഫ് ഭരണകാലത്ത് ഡി.ജി.പിയായി പ്രൊമോഷന് നല്‍കിയതുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് കേസ് റദ്ദാക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ ഹരജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
വിജിലന്‍സിന് സ്വതന്ത്ര ചുമതലയുള്ള ഡയറക്ടറെ നിയമിക്കുമോയെന്ന് സര്‍ക്കാര്‍ അറിയിക്കണമെന്ന് ജനുവരി എട്ടിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച് സ്റ്റേറ്റ് അറ്റോര്‍ണിയാണ് 15നകം വിജിലന്‍സ് ഡയറക്ടറെ നിയമിക്കുമെന്നും ചെന്നിത്തലയുടെ ഹരജി ഇതിനുശേഷം പരിഗണിക്കാന്‍ മാറ്റണമെന്നും വ്യക്തമാക്കി ഇന്നലെ വിശദീകരണം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."