HOME
DETAILS

പ്രചാരണത്തിനായി പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തില്‍

  
Web Desk
October 28 2024 | 03:10 AM

Priyanka Gandhi Intensifies Campaign in Wayanad UDF Mobilizes for the Upcoming Election

കല്‍പ്പറ്റ: സുരക്ഷിത മണ്ഡലമായിട്ടും കന്നിയങ്കത്തിനിറങ്ങുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാന്‍ അരയുംതലയും മുറുക്കിയിറങ്ങി യു.ഡി.എഫ് നേതൃത്വം. 23ന് വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച പ്രിയങ്ക ഇന്ന് വീണ്ടും മണ്ഡലത്തിലെത്തും. 

ഇന്നും നാളെയും വയനാട് ലോക്‌സഭാ മണ്ഡലം ഉള്‍പ്പെടുന്ന വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധയിടങ്ങളില്‍ പ്രചാരണത്തിനിറങ്ങും. ഇന്ന് രാവിലെ 11.30ന് വയനാട്ടിലെ മീനങ്ങാടി, 2.30ന് പനമരം, വൈകിട്ട് 4.30ന് പൊഴുതന എന്നിവിടങ്ങളിലെ പൊതുയോഗങ്ങളിലാണ് പ്രിയങ്ക പങ്കെടുക്കുക. 

ചൊവ്വാഴ്ച രാവിലെ 9.30ന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ ഈങ്ങാപ്പുഴ, 12.30ന് ഏറനാട് മണ്ഡലത്തിലെ തെരട്ടമ്മല്‍, മൂന്നിന് വണ്ടൂര്‍ മണ്ഡലത്തിലെ മമ്പാട്, നാലരക്ക് നിലമ്പൂര്‍ മണ്ഡലത്തിലെ ചുങ്കത്തറ എന്നിവിടങ്ങളിലും പ്രിയങ്ക സംസാരിക്കും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉള്‍പ്പെടെയുള്ളവരും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളര്‍കോട് അപകടം: ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ വ്യാപ്തി കൂട്ടി: ആലപ്പുഴ ആര്‍.ടി.ഒ

Kerala
  •  3 days ago
No Image

കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

Kerala
  •  3 days ago
No Image

'കളര്‍കോട് അപകടം അത്യന്തം വേദനാജനകം'; അനുശോചനം അറിയിച്ച് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

മധു മുല്ലശേരിയെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി സി.പി.എം 

Kerala
  •  3 days ago
No Image

മധു മുല്ലശ്ശേരി ബി.ജെ.പിയിലേക്ക്?; ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  3 days ago
No Image

ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി സഊദി കിരീടാവകാശി

Saudi-arabia
  •  3 days ago
No Image

മരക്കൊമ്പ് പൊട്ടിവീണ് നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു

Kerala
  •  3 days ago
No Image

സിനിമ കാണാനിറങ്ങിയ യാത്ര...കണ്ണീര്‍ മഴയായി സഹപാഠികള്‍

Kerala
  •  3 days ago
No Image

ഇന്ന് ലോക ഭിന്നശേഷി ദിനം: ഭിന്നശേഷി സൗഹൃദ കേരളം ഇനിയുമകലെ

Kerala
  •  3 days ago
No Image

ക്രിക്കറ്റ് അസോസിയേഷൻ്റെ ആദ്യ സ്പോർട്സ് ഹബ്ബ് പാലക്കാട്ട്

Kerala
  •  3 days ago