ജിഷ്ണുവിന്റെ മരണം: വായില്‍ രക്തം കണ്ടെന്ന് സഹപാഠിയുടെ ശബ്ദരേഖ
തൃശൂര്‍: പാമ്പാടി നെഹ്റു കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് സഹപാഠിയുടെ നിര്‍ണായകമായ വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച ശബ്ദരേഖ പുറത്തുവന്നു. ജിഷ്ണുവിന്റെ മൃതദേഹം ആദ്യം കണ്ട സഹപാഠിയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്. ജിഷ്ണുവിന്റെ വായ്ക്കുള്ളിലും മരിച്ച സ്ഥലത്തും രക്തം കണ്ടതായി സഹപാഠി പറയുന്നു. ജിഷ്ണുവിന്റെ ബന്ധുക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ജിഷ്ണു മരിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് വിദ്യാര്‍ഥി ബന്ധുവുമായി ഫോണില്‍ സംസാരിക്കുന്നത്.
ശുചിമുറിയില്‍ ഗുരുതരാവസ്ഥയില്‍ കിടന്നിരുന്ന ജിഷ്ണുവിനെ പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴും രക്തവും രക്തപ്പാടുകളും കണ്ടിരുന്നതായി സഹപാഠി പറഞ്ഞു. എന്നാല്‍ ഇക്കാര്യങ്ങള്‍ പൊലിസ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടില്ല.
മരണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് കോളജിലെ വിവിധ മുറികളില്‍ രക്തക്കറ കണ്ടെത്തിയത്. തുടക്കത്തില്‍ അന്വേഷണം അട്ടിമറിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിച്ചതിന്റെ തെളിവുകളാണ് ഇതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കേസ് അട്ടിമറിക്കുന്നതിന്റെ തുടക്കം മുതലുള്ള കാര്യങ്ങളാണ് ജിഷ്ണുവിന്റെ സഹപാഠി വെളിപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."