HOME
DETAILS
MAL
വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്
Web Desk
September 26 2024 | 19:09 PM
മലപ്പുറം: മുഖ്യമന്ത്രിക്കും സിപിഎം നേതാക്കള്‍ക്കുമെതിരായ ഗുരുതര വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പിവി അന്‍വറിന് താക്കീതുമായി ഫളക്‌സ് ബോര്‍ഡുകള്‍. എം.എല്‍.എയുടെ വീടിന് മുന്നിലാണ് ഫ്‌ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. വിരട്ടലും, വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വേറെയാണ് എന്ന് എഴുതിയ മുഖ്യമന്ത്രിയുടെയും, എം.വി ഗോവിന്ദന്റെയും ചിത്രങ്ങള്‍ സഹിതമുള്ള ഫളക്‌സ് ബോര്‍ഡാണ് സ്ഥാപിച്ചത്. സിപിഎം ഒതായി ബ്രാഞ്ചിന്റെ പേരിലാണ് ഫളക്‌സ്.
അതേസമയം മലപ്പുറം തുവ്വൂരില്‍ അന്‍വറിന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച ഫഌക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചു. ലീഡര്‍ ശ്രീ കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ സ്റ്റേറ്റ് കമ്മിറ്റിയുടെ പേരിലാണ് ഈ ഫളക്‌സ് ബോര്‍ഡ് ഉയര്‍ന്നത്.
cpim Flex board in front of Anwars house
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."