കൈക്കൂലി നിരസിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്ക് രാജകുമാരന്റെ ആദരം
ജിദ്ദ: സഊദിയില്‍ കൈക്കൂലി നിരസിച്ച സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് രാജകുമാരന്റെ ആദരം. ഹഫര്‍ അല്‍ബാത്തിന്‍ സിവില്‍ ഡിഫന്‍സില്‍ സേവനമനുഷ്ഠിക്കുന്ന ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ സ്വാലിഹ് അല്‍അനസിക്ക് പാരിതോഷികവും പ്രശംസാപത്രവും സമ്മാനിക്കുന്നതിന് ആഭ്യന്തരമന്ത്രി നിര്‍ദേശം നല്‍കി.
കിഴക്കന്‍ പ്രവിശ്യ സിവില്‍ ഡിഫന്‍സ് മേധാവി ബ്രിഗേഡിയര്‍ റാഷിദ് ബിന്‍ സ്വാലിഹ് അല്‍മരി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ സ്വാലിഹ് അല്‍അനസിക്ക് പാരിതോഷികവും പ്രശംസാപത്രവും കൈമാറി. വിദേശികളില്‍ ഒരാളാണ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കുന്നതിന് ശ്രമിച്ചത്.
താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ സുരക്ഷാ വ്യവസ്ഥകള്‍ പൂര്‍ണമല്ലാത്തതിനു നേരെ കണ്ണടയ്ക്കുന്നതിനും ശിക്ഷാ നടപടികള്‍ ഒഴിവാക്കുന്നതിനും വിദേശ തൊഴിലാളി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥന് കൈക്കൂലി വാഗ്ദാനം ചെയ്യുകയായിരുന്നു. ഇത് നിരസിച്ച ഉദ്യോഗസ്ഥന്‍ സംഭവത്തെ കുറിച്ച് ബന്ധപ്പെട്ട വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
കൈക്കൂലി നല്‍കുന്നതിന് ശ്രമിച്ച വിദേശിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്ത് നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."