HOME
DETAILS

സി.പി.എമ്മിനെ വെട്ടിലാക്കി ബിജു രമേശിന്റെ വെളിപ്പെടുത്തല്‍

  
backup
February 14, 2018 | 1:38 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b4%be%e0%b4%95%e0%b5%8d



തിരുവനന്തപുരം: ബാര്‍ കോഴയില്‍ സി.പി.എമ്മിനെ വെട്ടിലാക്കി മദ്യ വ്യവസായി ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. ബാര്‍ കോഴ കേസില്‍ കെ.എം മാണിക്കെതിരേ തെളിവുകള്‍ നല്‍കുകയാണെങ്കില്‍ അധികാരത്തില്‍ തിരിച്ചെത്തുമ്പോള്‍ പൂട്ടിയ ബാറുകള്‍ തുറന്ന് നല്‍കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വാക്കു തന്നിരുന്നുവെന്നും ഭരണത്തിലെത്തിയപ്പോള്‍ ഇവര്‍ കാലുമാറിയെന്നും ബിജുരമേശ് പറഞ്ഞു. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ബിജു രമേശിന്റെ തുറന്നു പറച്ചില്‍.
മാണിയെ കേസില്‍ നിന്നും വിശുദ്ധനാക്കാനുള്ള നീക്കങ്ങളാണ് ഉന്നതങ്ങളില്‍ നടക്കുന്നത്. തെളിവിന് വേണ്ടി ജീവന്‍ പണയപ്പെടുത്തിയാണ് മുന്നില്‍ നിന്ന് പോരാടിയത്. എല്ലാ തെളിവുകളും കൊടുത്തു. ഇനി തെളിയിക്കേണ്ടത് സര്‍ക്കാരാണ്.
കേസ് ഒഴിവാക്കി മാണിയെ വെള്ളപൂശിയാല്‍ ഇടതുമുന്നണി വഞ്ചിച്ചുവെന്ന് പറയേണ്ടിവരും. തെളിവ് ലഭിച്ചില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തില്‍ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണെന്നും ബിജു രമേശ് പറഞ്ഞു. തന്നെ മാത്രമല്ല, അഴിമതിവിരുദ്ധ വാഗ്ദാനങ്ങള്‍ വിശ്വസിച്ച ജനങ്ങളെ കൂടിയാണ് വഞ്ചിക്കുന്നതെന്ന് നേതൃത്വം തിരിച്ചറിയണം.
സി.പി.എമ്മിന്റെ പിന്തുണയോടെയല്ലാതെ മാണിക്ക് കുറ്റവിമുക്തനായി തിരിച്ചുവരാന്‍ കഴിയില്ല എന്ന് എല്ലാവര്‍ക്കും അറിയാം. മാണിക്കെതിരേ കേസ് നടത്താന്‍ തന്നെ പ്രോല്‍സാഹിപ്പിച്ചവര്‍ മറുവശത്ത് കൂടി മാണിയുമായി ധാരണ ഉണ്ടാക്കുന്നത് നിരാശപ്പെടുത്തുന്നു. തെളിവ് ലഭിച്ചില്ലെന്ന് പറഞ്ഞ് ബാര്‍കോഴക്കേസ് അവസാനിപ്പിക്കുന്നത് ഉന്നതതലത്തില്‍ ആലോചിച്ച് ഉറപ്പിച്ച കള്ളക്കളിയാണെന്നും ബിജു രമേശ് തുറന്നടിച്ചു. രാഷ്ട്രീയ പിന്തുണ കൊടുത്താല്‍ മാണിക്കെതിരേ തെളിവ് നല്‍കാന്‍ ബാറുടമകള്‍ തയാറാകും. യു.ഡി.എഫ് ഭരണകാലത്ത് സി.പി.എം നേതാക്കള്‍ തന്നെ സമീപിച്ചത് പോലെ ഇപ്പോള്‍ മറ്റ് ബാറുടമകളെ ബന്ധപ്പെടട്ടെ. തെളിവുമായി വരുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ സി.പി.എം തയാറായാല്‍ മതിയെന്നും ബിജു രമേശ് പറഞ്ഞു. ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് നീക്കം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരവമായി അഭിജിത്, ജയ്ഭീം വിളികളുമായി യുവാക്കള്‍

National
  •  21 hours ago
No Image

അച്ചു ഉമ്മനെ അധിക്ഷേപിച്ച് പോസ്റ്റ്: ഇടത് നേതാവിനെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ്

Kerala
  •  21 hours ago
No Image

മാധ്യമപ്രവര്‍ത്തകന്‍ ഐ സമീല്‍ അന്തരിച്ചു

Kerala
  •  a day ago
No Image

കുറ്റ്യാടിപ്പുഴയിലെ കുത്തൊഴുക്കില്‍ ദാരുണാന്ത്യം; മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മയും ഒഴുക്കില്‍പ്പെട്ടു, വിറങ്ങലിച്ച് നാട്

Kerala
  •  a day ago
No Image

'ബുള്ളറ്റുകള്‍ ആ കുഞ്ഞു തലയോട്ടിയും കടന്ന് അവന്റെ ഉമ്മയുടെ കവിളില്‍ തറച്ചു' ഇസ്‌റാഈല്‍ കൊന്ന ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെ വല്ലിമ്മ പറയുന്നു

International
  •  a day ago
No Image

എൻ.സി.പി (എസ്.പി ) പിളർപ്പ്; അണികളെയും നേതാക്കളെയും കൂടെനിർത്താൻ ഇരുപക്ഷവും

Kerala
  •  a day ago
No Image

സലിം കുമാറിന് ഔദ്യോഗിക ബഹുമതികളോടെ വിട; സംസ്‌കാര ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

Kerala
  •  a day ago
No Image

ലബനാന്റെ മൂന്ന് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തി ഇസ്‌റാഈല്‍ 

International
  •  a day ago
No Image

സുരേഷ് കുമാറിന്റെ ആത്മകഥ; സി.പി.എമ്മിന് പുതിയ തലവേദന

Kerala
  •  a day ago
No Image

'ബലോന്‍ ദ് ഓര്‍ ഇവിടെ സുരക്ഷിതമായിരിക്കുമോ'; കളിമുറ്റത്തെ ചിരിപ്പിച്ച സലിം കുമാറിന്റെ കായിക കൗതുകങ്ങള്‍

Kerala
  •  a day ago