HOME
DETAILS

ത്രിപുരയില്‍ ബി.ജെ.പി നടത്തുന്നത് തീക്കളി: മണിക് സര്‍ക്കാര്‍

  
backup
February 14, 2018 | 1:56 AM

%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b0%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%a4



അഗര്‍ത്തല: ഇടതുപക്ഷത്തിന് പിടിച്ചുനില്‍ക്കാനാകുമെന്ന് വിശ്വസിക്കുന്ന ത്രിപുരയില്‍ എങ്ങനെയും അധികാരത്തിലേറാന്‍ ബി.ജെ.പി നടത്തുന്ന പ്രചാരണം ശക്തമാക്കിയിരിക്കെ ഇതിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍.
സംസ്ഥാനത്ത് ബി.ജെ.പി നടത്തുന്നത് തീക്കളിയാണെന്നും അധികാരത്തിലേറാന്‍ വിഘടനവാദികളെ കൂട്ടുപിടിച്ചാണ് അവര്‍ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ത്രിപുരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മോദി, മണിക് സര്‍ക്കാരിനെ പരിഹസിക്കുകയും സംസ്ഥാനത്ത് നിന്ന് മണിക്(മുത്ത്), ഹീര(വജ്രം) എന്നിവയെ പുറത്താക്കാനുള്ള അനുയോജ്യമായ സമയമാണിതെന്നും പറഞ്ഞിരുന്നു. ഒരു പ്രധാനമന്ത്രിയില്‍ നിന്ന് ഒരിക്കല്‍പോലും ഉണ്ടാകാന്‍ പാടില്ലാത്ത വാക്കുകളാണ് ഇതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. വ്യക്തികളെ ആക്രമിക്കുന്ന രീതിയെ ഒരിക്കല്‍ പോലും ത്രിപുരയിലെ ജനങ്ങള്‍ അംഗീകരിക്കില്ലെന്നും മണിക് സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
ഈ മാസം 18ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്‍പെങ്ങുമില്ലാത്ത വിധത്തിലാണ് പ്രചാരണം നടത്തുന്നത്. എട്ടാം തവണയും ഇടതുമുന്നണി അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയിലാണ് മണിക് സര്‍ക്കാര്‍. സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ മുഖ്യ എതിരാളി ബി.ജെ.പിയാണ്. സംസ്ഥാനത്ത് ബി.ജെ.പിയുടെ സഖ്യകക്ഷിയാകട്ടെ വിഘടനവാദി സംഘടനയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ടാണ്. അവിശുദ്ധ കൂട്ടുകെട്ടാണ് ഇവിടെ ബി.ജെ.പി ഉണ്ടാക്കിയിരിക്കുന്നതെന്നും മണിക് സര്‍ക്കാര്‍ ആരോപിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിർമാണത്തിൽ വൻ അപാകത? വടക്കഞ്ചേരി മേൽപ്പാലം വീണ്ടും അടച്ചു; അറ്റകുറ്റപ്പണി 101-ാം തവണ

Kerala
  •  7 days ago
No Image

'കുടുംബത്തിലെ ദുരിതങ്ങൾക്ക് കാരണം മന്ത്രവാദം'; അമ്മയെ നിലത്തേക്ക് തള്ളിയിട്ട് ചവിട്ടി, കൈയൊടിച്ചു; മകൻ അറസ്റ്റിൽ

Kerala
  •  7 days ago
No Image

പണക്കൊഴുപ്പിൽ സ്പെയിൻ മുന്നിൽ; പക്ഷേ കളി മൈതാനത്താണ്! വിപണി മൂല്യത്തിൽ അർജന്റീനയെക്കാൾ ഏറെ മുന്നിലായി 'ലാ റോജ' ഫൈനലിന്

Football
  •  7 days ago
No Image

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 96.78%

National
  •  7 days ago
No Image

ചരിത്രപ്പോരിന് മുൻപ് അറിയാം; ലോകകപ്പ് ഫൈനലുകളെ ഞെട്ടിച്ച 10 അവിശ്വസനീയ സംഭവങ്ങൾ!

Football
  •  7 days ago
No Image

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചു; അബുദബിയിലെ 'യമ്മി ഇന്ത്യൻ ബൈറ്റ്' റെസ്റ്റോറന്റ് പൂട്ടിച്ച് അധികൃതർ

uae
  •  7 days ago
No Image

ലോകകപ്പിനൊപ്പം ഇറ്റലിയെയും വീഴ്ത്താം; അർജന്റീനയെ വീഴ്ത്തിയാൽ സ്പെയിനിന് വിശ്വകിരീടവും ലോക റെക്കോർഡും!

Football
  •  7 days ago
No Image

സംസ്ഥാനത്തെ 273 പഞ്ചായത്തുകൾ വന്യജീവി സംഘർഷ ബാധിതം; സർക്കാർ പദ്ധതികൾ അടിയന്തരമായി പൂർത്തിയാക്കാൻ മനുഷ്യാവകാശ കമിഷൻ ഉത്തരവ്

Kerala
  •  7 days ago
No Image

കെ.എസ്.ആർ.ടി.സി ബസിൽ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  7 days ago
No Image

എം.ബി.ബി.എസ് വിദ്യാർഥികൾക്ക് ആശ്വാസം; ട്യൂഷൻ ഫീസ് നാലര വർഷത്തേക്ക് മാത്രം; പുതിയ ഉത്തരവുമായി സർക്കാർ

Kerala
  •  7 days ago