ബംഗാളില്‍ ബുള്‍ഡോസര്‍ രാജ്; അഭിഷേക് ബാനര്‍ജി എം.പിയുടെ കെട്ടിടം പൊളിച്ചുനീക്കി, അനധികൃത നിര്‍മാണമെന്ന് സര്‍ക്കാര്‍
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ടി.എം.സി ദേശീയ ജനറല്‍ സെക്രട്ടറിയും എം.പിയുമായ അഭിഷേക് ബാനര്‍ജിയുടെ എം.പി ഓഫിസ് ബുള്‍ഡോസര്‍ കൊണ്ട് പൊളിച്ചുനീക്കി അധികൃതര്‍. അനധികൃതമായാണ് കെട്ടിടം നിര്‍മിച്ചതെന്ന് ആരോപിച്ചാണ് നടപടി.
അംതാലയിലെ ബരുയിപുര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന നാലുനില കെട്ടിടമാണ് തകര്‍ത്തത്. കെട്ടിടത്തില്‍ നേരത്തെ തന്നെ അധികൃതര്‍ നോട്ടിസ് പതിപ്പിച്ചിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകളും നിര്‍മാണവുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ട് രണ്ട് തവണ നോട്ടിസ് അയച്ചിരുന്നെങ്കിലും മറുപടിയില്ലാത്തതിനാലാണ് തുടര്‍നടപടികളിലേക്ക് കടന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
അതേസമയം, സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലിസ് സന്നാഹമാണ് ഒരുക്കിയിരുന്നത്.
A building linked to Trinamool Congress MP Abhishek Banerjee has been demolished in West Bengal as part of a government action against alleged illegal constructions. Authorities said the structure violated building regulations, while the demolition has triggered political reactions, with critics describing the move as an example of "bulldozer politics."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."