സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു; മിനിമം നിരക്ക് ഇനി എട്ടു രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
Also Read: ബസ് നിരക്ക് കൂടും; മിനിമം 8 രൂപ
ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് ഇനി എട്ടു രൂപയാകും. സിറ്റി ഫാസ്റ്റിന് എട്ടു രൂപ, ഫാസ്റ്റ് പാസ്ഞ്ചറിന് 11 രൂപ, സൂപ്പര്‍ എക്‌സ്പ്രസിന് 15 രൂപ, ഹൈടെക് ലക്ഷ്വറിക്ക് 44 രൂപ, വോള്‍വോ ബസുകള്‍ക്ക് 45 രൂപ എന്നിങ്ങനെയാണ് പുതിയ മിനിമം നിരക്കുകള്‍.
മാര്‍ച്ച് ഒന്നു മുതല്‍ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ മാറ്റമില്ല.
ഓര്‍ഡിനറി ബസുകളില്‍ കിലോമീറ്ററിന് 64 പൈസയായിരുന്നത് 70 പൈസയായും ഫാസ്റ്റ് പാസഞ്ചറുകളില്‍ 68 പൈസയില്‍നിന്ന് 75 പൈസയായും സൂപ്പര്‍ഫാസ്റ്റുകളില്‍ 77 പൈസയില്‍നിന്ന് 85 പൈസയായും നിരക്ക് ഉയര്‍ത്തി.
ബസ് ചാര്‍ജ് വര്‍ധനയ്ക്ക് ഇടതുമുന്നണിയുടെ അനുമതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭാ തീരുമാനം.
സ്വകാര്യ ബസുടമകള്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര എല്‍.ഡി.എഫ് യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു.
കഴിഞ്ഞ ഓഗസ്റ്റിലാണ് ബസ് ചാര്‍ജ് വര്‍ധനയെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയോഗിച്ചത്. ബസുകളുടെ പ്രവര്‍ത്തനച്ചെലവ്, സ്‌പെയര്‍ പാര്‍ട്‌സ് വില, നികുതി, ഇന്‍ഷുറന്‍സ്, ശമ്പളവര്‍ധന, ഡീസല്‍ വില കുതിച്ചുയര്‍ന്ന സാഹചര്യം എന്നിവ പരിഗണിച്ചാണ് 10 ശതമാനം നിരക്ക് കൂട്ടാന്‍ ജസ്റ്റിസ് എം.രാമചന്ദ്രന്‍ കമ്മിറ്റി സര്‍ക്കാരിന് ശുപാര്‍ശ ചെയ്തത്.
2014 മേയ് 20നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്.
നിരക്കു വര്‍ധന അപര്യാപ്തമാണെന്ന് ബസ് ഉടമകള്‍ അറിയിച്ചു. ഭാവിപരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച കൊച്ചിയില്‍ ഉടമകള്‍ യോഗം ചേരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."