HOME
DETAILS

സൊഹ്‌റാബുദ്ദീന്‍ കേസ്; എല്ലാ പ്രതികളോടും ഹാജരാകാന്‍ കോടതി

  
backup
February 14 2018 | 21:02 PM

%e0%b4%b8%e0%b5%8a%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b4%be%e0%b4%ac%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%80%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%8e


ന്യൂഡല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ മുഴുവന്‍ പ്രതികളോടും നേരിട്ട് ഹാജരാകാന്‍ സി.ബി.ഐ കോടതി ഉത്തവിട്ടു.
രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള 22 പേരോടാണ് ഹാജരാകാന്‍ മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.ജെ ശര്‍മ ആവശ്യപ്പെട്ടത്.
നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് മിക്ക പ്രതികളും അഭിഭാഷകര്‍ മുഖേന ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതു തള്ളിയാണ് കോടതിയുടെ നടപടി.
കേസില്‍ പ്രതിദിനം നടക്കുന്ന വിചാരണയില്‍ ഹാജരാകാത്ത പക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും ജഡ്ജി വ്യക്തമാക്കി. ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിനിടെ, സാക്ഷികളെ ക്രോസ് വിസ്താരം ചെയ്യാനായി പ്രതികളുടെ അഭിഭാഷകരോട് കോടതി ആവശ്യപ്പെട്ടെങ്കിലും ആ സമയം അവര്‍ ഹാജരായിരുന്നില്ല.
22 പേരില്‍ രണ്ടുപേര്‍ മാത്രമാണ് കോടതിയില്‍ നേരിട്ട് ഹാജരായത്. ചിലര്‍ക്കു പകരമായി അഭിഭാഷകരും ഹാജരായി. ഇതേതുടര്‍ന്നാണ് മുഴുവന്‍ പേരും ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടത്.
കേസില്‍ സ്വതന്ത്രവിചാരണ നടക്കേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടി 2012ലാണ് കേസ് ഗുജറാത്തിനു പുറത്തേക്ക് മാറ്റിയത്.
ഈ സമയം മുംബൈയില്‍ താമസിക്കാന്‍ സ്ഥലസൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഈ ആവശ്യം തള്ളിയ കോടതി, പ്രതിദിനവിചാരണയ്ക്ക് പ്രതികളുടെ സാന്നിധ്യം ആവശ്യമാണെന്ന് അറിയിച്ചു.
കഴിഞ്ഞദിവസം കേസില്‍ വാദംകേള്‍ക്കുന്നതിനിടെ സാക്ഷികള്‍ തുടര്‍ച്ചയായി കൂറുമാറുന്നത് അതീവഗൗരവമുള്ള കാര്യമാണെന്നു ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
സാക്ഷികളെ സംരക്ഷിക്കല്‍ നിങ്ങളുടെ ചുമതലയല്ലേയെന്നും കോടതി സി.ബി.ഐയോട് ചോദിച്ചിരുന്നു.
എന്നാല്‍, ഭീഷണിയോ മറ്റു വല്ല സ്വാധീനത്തിനോ തങ്ങള്‍ വിധേയമാകുന്നതു സംബന്ധിച്ച് സാക്ഷികളാരും പരാതിപറഞ്ഞിട്ടില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  16 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  20 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  30 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  33 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago