ശുഹൈബ് വധം: ഐ.ജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തില്‍ അന്വേഷിക്കും
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണവിവരങ്ങള്‍ ചോരുന്നതില്‍ പൊലിസ് തലപ്പത്ത് കടുത്ത അതൃപ്തി.
അന്വേഷണവിവരങ്ങള്‍ ചോരുന്നുവെന്ന് ചൂണ്ടിക്കാട്ടി എസ്.പി ശിവവിക്രം ഡി.ജി.പി ലോക്നാഥ് ബെഹ്റ, ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാന്, ഐ.ജി മഹിപാല്‍ യാദവ് എന്നിവര്‍ക്ക് പരാതി നല്കി. അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതായാണ് എസ്.പിയുടെ പരാതി. ഇതേത്തുടര്‍ന്ന് ഡി.ജി.പി ശക്തമായ താക്കീതുമായി രംഗത്തെത്തി.
വിവരങ്ങള്‍ ചോര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ 'അണ്പ്രൊഫഷന'ലാണെന്നും ഇവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.
കൂടാതെ ഐ.ജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമായിരിക്കും അന്വേഷണം നടത്തുകയെന്നും ബെഹ്റ അറിയിച്ചു. ഐ.ജി മഹിപാല്‍ യാദവ് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകുന്നുവെന്ന വാര്‍ത്തയും അദ്ദേഹം നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."