HOME
DETAILS

'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പി.വി അന്‍വര്‍

  
September 26, 2024 | 5:47 AM

pv-anwar-with-a-warning-that-he-will-meet-media

കൊച്ചി: വിവാദങ്ങള്‍ക്കിടെ വീണ്ടും വാര്‍ത്താസമ്മേളനം നടത്താന്‍ പി.വി അന്‍വര്‍ എം.എല്‍.എ. ഇന്ന് വൈകിട്ട് നാലരയ്ക്ക് മാധ്യങ്ങളെ കാണുമെന്ന് പി.വി അന്‍വര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. നീതിയില്ലെങ്കില്‍ നീ തീയാവുക എന്നാണല്ലോ.. വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണും- ഇങ്ങനെയായിരുന്നു കുറിപ്പ്. 

സി.പി.എമ്മിനെയും സര്‍ക്കാരിനെയും മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള ആരോപണങ്ങള്‍ നിരന്തരം ഉന്നയിച്ചതിനു പിന്നാലെയാണ് അന്‍വര്‍ വാര്‍ത്താസമ്മേളനം വീണ്ടും വിളിച്ചിരിക്കുന്നത്. 

എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടണമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ ഇന്നലെയും ആവശ്യപ്പെട്ടിരുന്നു. എ.ഡി.ജി.പി കുപ്രസിദ്ധ ക്രിമിനലാണെന്നും അദ്ദേഹം പൊലിസ് സേനക്ക് യോജിച്ചയാളല്ലെന്നും അന്‍വര്‍ പറഞ്ഞു. എ.ഡി.ജി.പി ആര്‍.എസ്.എസുമായി കൂടിക്കാഴ്ച നടത്തിയത് പൂരത്തിന് വേണ്ടി മാത്രമല്ല. ഇവര്‍ തമ്മില്‍ പലതവണ കണ്ടിട്ടുണ്ടാകും. ആര്‍.എസ്.എസിന്റെ അജണ്ടയാണ് എ.ഡി.ജി.പി നടപ്പാക്കുന്നത്. പൂരം കലക്കിയത് അജിത് കുമാറാണ്. അദ്ദേഹത്തെ കൊണ്ട് അത് ചെയ്യിച്ചത് ആര്‍.എസ്.എസ് ആണ്. ഇക്കാര്യത്തില്‍ നടപടി വേണമോയെന്ന് സര്‍ക്കാര്‍ തീരുമാനിക്കട്ടെ.എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ച പകല്‍ പോലെ വ്യക്തമാണെന്നിരിക്കെ ഇക്കാര്യത്തില്‍ ഇനിയും അന്വേഷണം ആവശ്യമാണെന്നത് 2024 ലെ ഏറ്റവും വലിയ തമാശയാണെന്നും അന്‍വര്‍ പരിഹസിച്ചു. എല്ലാവര്‍ക്കും അറിവുള്ള കാര്യങ്ങള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇതുവരെ ബോധ്യപ്പെടാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ചില കാര്യങ്ങള്‍ ചിലര്‍ക്ക് ബോധ്യപ്പെടാന്‍ സമയമെടുക്കുമെന്നും അന്‍വര്‍ പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഞങ്ങളുടെ ദേഷ്യവും നിരാശയും ഇപ്പോള്‍ അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണ്; ഐ.എസ്.എല്‍ പുനരാരംഭിക്കണം,ഫുട്‌ബോള്‍ ഫെഡറേഷനോട് സുനില്‍ ഛേത്രിയും താരങ്ങളും

Football
  •  14 days ago
No Image

അറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം വൈദ്യുതി നിലയം അടച്ചു; നാല് ജില്ലകളില്‍ ജലവിതരണം തടസ്സപ്പെടും 

Kerala
  •  14 days ago
No Image

താമരശ്ശേരി ചുരത്തില്‍ ഇന്നും ഗതാഗതക്കുരുക്ക്;  ഇന്ധനം തീര്‍ന്നു; ചുരം ആറാം വളവില്‍ വീണ്ടും ലോറി കുടുങ്ങി

Kerala
  •  14 days ago
No Image

പുത്തൂർ സുവോളജിക്കൽ പാർക്കിൽ മാനുകൾ ചത്ത സംഭവം; വാതിൽ തുറന്നിട്ടോ എന്ന് പരിശോധിക്കും, മരണകാരണം ക്യാപ്ചർ മയോപ്പതിയെന്ന് ലൈഫ് വാർഡൻ

Kerala
  •  14 days ago
No Image

'അവൾ എന്നെ ചതിക്കുകയായിരുന്നു'; പ്രണയത്തിൽ നിന്ന് പിന്മാറിയ യുവതിയെ നടുറോഡിൽ വെച്ച് കുത്തി കൊലപ്പെടുത്തി; പ്രതി പിടിയിൽ

crime
  •  14 days ago
No Image

മികച്ച വളര്‍ച്ചാ നിരക്കുമായി ലുലു റീടെയ്ല്‍; 2025ലെ ആദ്യ 9 മാസങ്ങളിലായി 53,220 കോടി രൂപയുടെ വരുമാന നേട്ടം

Business
  •  14 days ago
No Image

ഡൽഹി സ്‌ഫോടനം: നാല് കുട്ടികളുടെ പിതാവ്, 22 കാരനായ കച്ചവടക്കാരന്‍, ഇറിക്ഷാ ഡ്രൈവര്‍... ഇരകളെല്ലാം സാധാരണക്കാര്‍

National
  •  14 days ago
No Image

ന്യൂയോർക്ക് സിറ്റി മുംബൈയെപ്പോലെ അഴിമതിയുടെയും അസൗകര്യങ്ങളുടെയും പിടിയിൽ അകപ്പെടും; മംദാനിയുടെ ഭരണത്തെ വിമർശിച്ച് ശതകോടീശ്വരൻ

International
  •  14 days ago
No Image

എസ്.ഐ.ആര്‍; ബി.എല്‍.ഒമാരെ വട്ടംകറക്കി പുതിയ നിര്‍ദേശങ്ങള്‍

Kerala
  •  14 days ago
No Image

തിരുവനന്തപുരം സ്വദേശിനി ഒമാനില്‍ മരിച്ചു

oman
  •  14 days ago