HOME
DETAILS
MAL
ത്രില്ലര്‍ പോരില്‍ റയല്‍ മാഡ്രിഡിന് വിജയം
backup
February 20 2018 | 02:02 AM
മാഡ്രിഡ്: എട്ട് ഗോളുകള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ റയല്‍ ബെറ്റിസിനെ 3-5ന് വീഴ്ത്തി റയല്‍ മാഡ്രിഡ്. മാര്‍ക്കോ അസെന്‍സിയോ നേടിയ ഇരട്ട ഗോളുകളുടെ മികവിലാണ് റയല്‍ എവേ പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, സെര്‍ജിയോ റാമോസ്, കരിം ബെന്‍സെമ എന്നിവരും ഗോളുകള്‍ നേടി.
മിലാന്‍ കുതിപ്പ് തുടരുന്നു
മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമം തുടരുന്ന എ.സി മിലാന് വിജയം. സ്വന്തം തട്ടകത്തില്‍ നടന്ന പോരാട്ടത്തില്‍ അവര്‍ സംപ്‌ഡോറിയയെ 1-0ത്തിന് വീഴ്ത്തി. മുന്‍ ഇതിഹാസം ഗന്നാരോ ഗട്ടുസോ ടീമിന്റെ പരിശീലക സ്ഥാനമേറ്റ ശേഷം മിലാന്‍ തുടര്‍ച്ചയായ പത്താം മത്സരമാണ് പരാജയമറിയാതെ പൂര്‍ത്തിയാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."