HOME
DETAILS

ലഹരിയില്‍ മയങ്ങി മലയോര മേഖല; രണ്ടാഴ്ചക്കിടെ പിടികൂടിയത് 12 കോടി രൂപയുടെ മയക്കുമരുന്ന്

  
backup
February 22 2018 | 04:02 AM

drug-addicted-in-calicut

 

മുക്കം: ലഹരി, മയക്കുമരുന്ന് മാഫിയയുടെ വിഹാര കേന്ദ്രമായി മലയോര മേഖല. കള്ളനോട്ട് വിതരണമടക്കമുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും മലയോര മേഖലയില്‍ വ്യാപകമാകുന്നതായി പരാതി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര ഗ്രാമങ്ങളില്‍ 12 കോടിയോളം രൂപയുടെ മയക്കുമരുന്നുകളാണ് പിടികൂടിയത്. മലയോര മേഖലയില്‍ സ്ഥിതിചെയ്യുന്ന എന്‍.ഐ.ടി, എന്‍ജിനീയറിങ്, മെഡിക്കല്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍, പോളിടെക്‌നിക്, ഐ.ടി.ഐ അടക്കമുള്ള മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയിലെ വിദ്യാര്‍ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണ് കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നുകള്‍ ഒഴുകുന്നതെന്നാണ് വിവരം.


പല മയക്കുമരുന്ന് സംഘത്തിനും അന്താരാഷ്ട്ര ബന്ധങ്ങള്‍ വരെയുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് ശ്രീലങ്ക തീരപ്രദേശം വഴിയാണ് മയക്കുമരുന്നുകള്‍ കൂടുതലായും കേരളത്തിലെത്തുന്നത്. സാധാരണക്കാര്‍ മുതല്‍ വിമുക്ത ഭടന്‍മാര്‍, സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ വരെ മയക്കുമരുന്ന് മാഫിയയില്‍ പ്രവര്‍ത്തിക്കുന്നത് പൊലിസിനെയും ഞെട്ടിച്ചിട്ടുണ്ട്. അമിതലാഭമാണ് പലരെയും ഇതിന്റെ കാരിയര്‍മാരാക്കി മാറ്റുന്നത്. മയക്കുമരുന്ന് കടത്തിന്റെ മറവില്‍ കള്ളപ്പണവും ഒഴുകുന്നതായി പൊലിസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് മൂന്ന് കൊടിയത്തൂര്‍ സ്വദേശികളാണ് പിടിയിലായത്. ഇവര്‍ പരസ്പരം ബന്ധമുള്ളവരാണന്നും പൊലിസ് സംശയിക്കുന്നുണ്ട്.


കഴിഞ്ഞദിവസം അരീക്കോട്ട് മുക്കാല്‍ കിലോ കെറ്റാമിനുമായി പിടിയിലായത് അഞ്ചു തമിഴ്‌നാട് സ്വദേശികളാണ്. അശോക് കുമാര്‍, വാസുദേവന്‍, നടരാജന്‍, കണ്ണന്‍, ശിവദാസന്‍ എന്നിവരെയാണ് അരീക്കോട് പൊലിസ് അറസ്റ്റ് ചെയ്തത്. അഞ്ചുകോടി രൂപയുടെ എം.ഡി.എം.എയുമായി അഞ്ചു പേര്‍ പിടിയിലായതുമായി ബന്ധപ്പെട്ട അന്വേഷണമാണ് കൂടുതല്‍ അറസ്റ്റിലേക്ക് നയിച്ചത്.


മഞ്ചേരിയില്‍ കാല്‍ കിലോ ബ്രൗണ്‍ ഷുഗറുമായി പിടിയിലായവരില്‍ വിമുക്തഭടനായ ജോധ്പൂര്‍ സ്വദേശി ശ്യാം ജഗ്ഗുവുമുണ്ട്. കൊടിയത്തൂര്‍ സ്വദേശിയായ സര്‍ക്കാര്‍ ജീവനക്കാരന്‍ ഫാസില്‍, കൊടിയത്തൂര്‍ സദേശി അഷ്‌റഫ്, കര്‍ണാടക സ്വദേശികളായ ബനക്ക്, നവീന്‍ എന്നിവരും ഇയാളോടൊപ്പം അറസ്റ്റിലായി.
അടുത്തകാലത്തു വരെ നഗരപ്രദേശങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന മയക്കുമരുന്ന് മാഫിയ ഗ്രാമ പ്രദേശങ്ങളില്‍ കൂടി ആധിപത്യമുറപ്പിച്ചത് രക്ഷിതാക്കളെയും സമൂഹത്തെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. മയക്കുമരുന്ന് കടല്‍വഴി മറ്റു സംസ്ഥാനങ്ങള്‍ കടന്ന് സുരക്ഷിതമായി കേരളത്തിലെത്തുകയാണ്.


കടല്‍വഴി പരിശോധന കുറവായതാണ് ഈ വഴി തിരഞ്ഞെടുക്കാന്‍ മാഫിയകളെ പ്രേരിപ്പിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ അഞ്ചു കോടിയിലധികം വിലവരുന്ന മെഥിലിന്‍ ഡയോക്‌സി ആംഫിറ്റാമിന്‍ (എം.ഡി.എ) മയക്കുമരുന്നുമായി കഴിഞ്ഞയാഴ്ച രണ്ടു മലയാളികളടക്കം അഞ്ചുപേരെ അരീക്കോട് പൊലിസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്നു 750 ഗ്രാം എം.ഡി.എ ആണ് പിടിച്ചെടുത്തത്.
2016 ഡിസംബറില്‍ മുംബൈയില്‍ നിന്നു കരിപ്പൂര്‍വഴി കൊണ്ടുവന്ന 18 ഗ്രാം എം.ഡി.എയുമായി കൊണ്ടോട്ടി സ്വദേശി പിടിയിലായിരുന്നു.

ഇതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ചെന്നൈ കേന്ദ്രമാക്കിയുള്ള വന്‍ മയക്കുമരുന്ന് വിതരണസംഘത്തെ അറസ്റ്റ് ചെയ്യാന്‍ പൊലിസിന് കഴിഞ്ഞത്. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, മെട്രോപൊളിറ്റന്‍ സിറ്റികള്‍, ഡാന്‍സ് ബാറുകള്‍, ഡി.ജെ പാര്‍ട്ടികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവ ലക്ഷ്യമിട്ടാണ് എം.ഡി.എ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഉന്മാദമാണ് ഇത്തരം ലഹരികള്‍ നല്‍കുന്നത്. മയക്കുമരുന്നിന്റെ ഒഴുക്ക് കൂടിയതോടെ പൊലിസും എക്‌സൈസും പ്രത്യേകം സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധന ശക്തമാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗവും പിടികൂടാന്‍ കഴിയുന്നില്ലെന്ന് അവര്‍തന്നെ സമ്മതിക്കുന്നു.

സൗത്ത് ആഫ്രിക്കയില്‍ നിര്‍മിക്കുന്ന മയക്കുമരുന്ന് അഫ്ഗാനിസ്ഥാനില്‍ നിന്നു ബോംബെയിലും നേരത്തെയുള്ള റൂട്ടുമാറ്റി കടല്‍മാര്‍ഗം തൂത്തുക്കുടി തുറമുഖം വഴി ചെന്നൈയിലും എത്തിക്കുകയാണ് ചെയ്യുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. ദക്ഷിണേന്ത്യയില്‍ വിതരണം ചെയ്യുന്ന മാഫിയകളെക്കുറിച്ചും പൊലിസിന് വ്യക്തമായ വിവരം ലഭിച്ചതായാണു സൂചന.

കഴിഞ്ഞ മാസം 15നാണ് മുക്കം പാലത്തിനു സമീപത്തുവച്ച് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഒരു കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നുമായി മധ്യപ്രദേശ് സ്വദേശിയെ മുക്കം പൊലിസ് പിടികൂടിയിരുന്നത്. കഴിഞ്ഞയാഴ്ച മുക്കത്തുനിന്നും സേലത്തുനിന്നുമായി പത്തര ലക്ഷം രൂപയുടെ കള്ളനോട്ടും പ്രത്യേക അന്വേഷണ സംഘം പിടികൂടിയിരുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago