HOME
DETAILS
MAL
മലബാർ ദേവസ്വം ബോർഡ് നിയമനം
backup
February 22 2018 | 07:02 AM
മലബാർ ദേവസ്വം ബോർഡിൽ എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് IV തസ്തികയിലേക്ക് ഹിന്ദു മതത്തിൽപ്പെട്ട ഉദേ്യാഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പർ - 1/2018, എക്‌സിക്യൂട്ടീവ് ഓഫീസർ ഗ്രേഡ് - IV 7990 - 12,930 രൂപ (പ്രീ-റിവൈസ്ഡ്). നിലവിൽ ഒൻപത് ഒഴിവുകൾ. പ്രതീക്ഷിക്കുന്നത് നാല് ഒഴിവ്. പ്രായം 20 നും 27 നും മദ്ധ്യേ. (ഉദ്യോഗാർത്ഥികൾ 1991 ജനുവരി രണ്ടിനും 1998 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം). പട്ടികജാതി/പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക സമുദായങ്ങളിൽപ്പെട്ടവർക്കും നിയമാനുസൃത വയസിളവ് ഉണ്ടായിരിക്കും. ഫീസ് 500 രൂപ പട്ടികജാതി/പട്ടികവർഗക്കാർക്ക് 300 രൂപയാണ് ഫീസ്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. അപേക്ഷ www.kdrb.kerala.gov.in ൽ സമർപ്പിക്കണം. വിശദവിവരങ്ങളും വെബ്‌സൈറ്റിൽ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."