HOME
DETAILS
MAL
അമ്മ സ്‌കൂട്ടര്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
backup
February 24 2018 | 23:02 PM
ചെന്നൈ: മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ 70ാം ജന്‍മദിനത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സ്ത്രീകള്‍ക്കായി നടപ്പാക്കുന്ന 'അമ്മ സ്‌കൂട്ടര്‍ പദ്ധതി' ചെന്നൈയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.
ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്, മുഖ്യമന്ത്രി ഇ. പളനി സ്വാമി, ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും ചേര്‍ന്ന് ജയലളിതയുടെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് അണ്ണാ ഡി.എം.കെയുടെ മുഖപത്രത്തിന്റെ പ്രകാശനവും ഇരുവരും ചേര്‍ന്ന് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."