മധുവിന്റെ കൊലപാതകം: പ്രതികളെ റിമാന്‍ഡ് ചെയ്തു
പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മണ്ണാര്‍ക്കാട് സ്പെഷ്യല്‍ കോടതിയാണ് കേസിലെ 16 പ്രതികളേയും റിമാന്‍ഡ് ചെയ്തത്.
പാക്കുളം മേച്ചേരിയില്‍ വീട്ടില്‍ ഹുസൈന് (50), മുക്കാലി പൊതുവച്ചോല വീട്ടില്‍ അബൂബക്കര്‍ (31), പൊതുവച്ചോല ഷംസുദ്ദീന് (34), തൊട്ടിയില്‍ ഉബൈദ് (25), കുന്നത്ത് അനീഷ് (30), മണ്ണമ്പറ്റ ജൈജുമോന്‍ (44), ചോലയില്‍ അബ്ദുള്‍കരീം (48), കിളിയില്‍ മരയ്ക്കാര്‍ (33), താഴുശ്ശേരി രാധാകൃഷ്ണന് (34), വിരുത്തിയില്‍ നജീബ് (33), സഹോദരന് മുനീര്‍ (28), പടിഞ്ഞാറെപള്ള കരിക്കള്‍ സിദ്ദീഖ് (38), പുത്തന്‍പുരയ്ക്കല്‍ സജീവ് (30), മുരുക്കിട സതീഷ് (39), ചെരുവില്‍ വീട്ടില്‍ ഹരീഷ് (34), സഹോദരന് ബിജു (41) എന്നിവരാണ് കേസിലെ പ്രതികള്‍.
സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രതികള്‍ക്കെതിരേ ഐ.പി.സി 302 വകുപ്പ് പ്രകാരം കേസെടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."