HOME
DETAILS
MAL
ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാകിസ്താനികള്‍: ബി.ജെ.പി എം.എല്‍.എ
backup
February 26 2018 | 22:02 PM
ബല്ലിയ(യു.പി): ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ പാകിസ്താനികളെന്ന് ബി.ജെ.പി എം.എല്‍.എ. ഉത്തര്‍പ്രദേശ് എം.എല്‍.എ സുരേന്ദ്രസിങ് ആണ് വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭാരത് മാതാ കീ ജയ്, വന്ദേമാതരം എന്നിവ വിളിക്കാത്തവര്‍ പാകിസ്താനികളാണ്. അവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ ഒരവകാശവുമില്ല.
അത്തരക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ അവകാശമില്ലെന്നും സുരേന്ദ്രസിങ് പറഞ്ഞു. 2024ഓടെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുമെന്ന പ്രഖ്യാപനവുമായി കഴിഞ്ഞമാസം സുരേന്ദ്രസിങ് രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."