HOME
DETAILS

സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം ടി കെ പരീക്കുട്ടി ഹാജി അന്തരിച്ചു

  
Farzana
October 01 2024 | 07:10 AM

TK Pareekutty Haji Samastha Kerala Islamic Education Board Executive Member Passes Away

കൊടുവള്ളി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗവും കൊടുവള്ളി മുസ്‌ലിം യത്തീംഖാന ജനറല്‍ സെക്രട്ടറിയുമായ ടി കെ പരീക്കുട്ടി ഹാജി നിര്യാതനായി. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാത്രി (01-10-2024) എട്ടു മണിക്ക് നടക്കാവ് ജുമാ മസ്ജിദില്‍. 

കൊടുവള്ളി യതീംഖാനയുടെ ഉന്നമനത്തിനായി ജീവിതം തന്നെ മാറ്റി വച്ചു ടി കെ പരീക്കുട്ടി ഹാജി. 
സാമൂതിരി സ്‌കൂളില്‍നിന്ന് പത്താംക്ലാസ് കഴിഞ്ഞപ്പോള്‍ പിതാവ് ടി.കെ. അഹമ്മദ്കുട്ടിഹാജിയുടെ മാര്‍ഗനിര്‍ദേശത്തില്‍ മരവ്യവസായത്തിലേക്ക് നീങ്ങി.

1960 മുതല്‍ അഞ്ചുവര്‍ഷം കൊടുവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവര്‍ത്തിച്ചു. അക്കാലത്ത് അവിടെയുള്ള പ്രധാനപ്പെട്ട പാലങ്ങളും റോഡുകളും നിര്‍മിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. പലപ്പോഴും സ്വന്തം കൈയില്‍നിന്ന് പണം ചെലവഴിച്ച് തിരുവനന്തപുരത്തു പോയി മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും കണ്ടാണ് പഞ്ചായത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്.

1978ലാണ് കൊടുവള്ളിയിലെ യത്തീംഖാന തുടങ്ങാന്‍ മുന്നിട്ടിറങ്ങിയത്. അന്നുമുതല്‍ സ്ഥാപനത്തിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ച പരീക്കുട്ടിഹാജി അടുത്തകാലംവരെ എല്ലാ ഞായറാഴ്ചകളിലും രാവിലെമുതല്‍ വൈകുന്നേരംവരെ യത്തീംഖാനയിലെത്തി അതിന്റെ പ്രവര്‍ത്തനം നേരിട്ട് വിലയിരുത്തിയിരുന്നു. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് വരുമാനം കണ്ടെത്താന്‍ പ്രദേശത്തെ 40,000 വീടുകളില്‍ കോയിന്‍ബോക്‌സ് വെക്കാനുള്ള ആശയം പരീക്കുട്ടിഹാജിയുടെതായിരുന്നു. ഇത് പിന്നീട് വന്‍വിജയമായി മാറി. 

മുട്ടില്‍ യത്തീംഖാനയുടെ വനിതാവിഭാഗം തുടങ്ങാന്‍ വാരാമറ്റത്ത് പടിഞ്ഞാറത്തറയില്‍ സൗജന്യമായി സ്ഥലം നല്‍കി. കോഴിക്കോട് സിവില്‍സ്റ്റേഷനടുത്തുള്ള തന്റെ സ്ഥലവും മറ്റൊരു അനാഥാലയത്തിനായി വിട്ടുകൊടുത്തു. രാജ്യത്തെ മികച്ച ശിശുക്ഷേമപ്രവര്‍ത്തനം നടത്തുന്ന സ്ഥാപനത്തിനുള്ള അവാര്‍ഡ് 1992ല്‍ കൊടുവള്ളി യത്തീംഖാനയ്ക്ക് ലഭിച്ചു. പരീക്കുട്ടിഹാജിയുടെ നിസ്വാര്‍ഥമായ പ്രവര്‍ത്തനം മുന്‍നിര്‍ത്തി സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ചെയര്‍മാനായി സംസ്ഥാനസര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്.

കോഴിക്കോട് വിമാനത്താവളത്തിനായി മാതൃഭൂമി സ്ഥാപക പത്രാധിപര്‍ കെ.പി. കേശവമേനോന്റെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിച്ചപ്പോള്‍ അന്നുമുതല്‍ പരീക്കുട്ടിഹാജിയും അതില്‍ സജീവമായിരുന്നു. മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ്, എം.എസ്.എസ്., എം.ഇ.എസ്., പട്ടിക്കാട് ജാമിയനൂരിയ അറബിക് കോളജ്, കേരള ചെറുകിട വ്യവസായ അസോസിയേഷന്‍ തുടങ്ങിയ സംഘടനകളില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

നടക്കാവിലെ വസതിയിലും കൊടുവള്ളി യതീംഖാനയിലും പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ മത, രാഷ്ട്രീയ, വാണിജ്യ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. നടക്കാവ് ജുമാ മസ്ജിദ്, കൊടുവള്ളി മുസ്‌ലിം യതീംഖാന എന്നിവിടങ്ങളിലെ മയ്യിത്ത് നിസ്‌കാരത്തിനു ശേഷം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ രാത്രി 9 ന് കൊടുവള്ളി കളരാന്തിരി കക്കാടന്‍ചാല്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  11 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  11 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  11 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  11 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  11 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  11 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  11 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  11 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  11 days ago
No Image

കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

uae
  •  11 days ago