HOME
DETAILS

'ഇസ്‌റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം'  ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ

  
Farzana
October 01 2024 | 08:10 AM

US Backs Israels Expanding Conflict in the Middle East Warns Iran of Severe Consequences

വാഷിങ്ടണ്‍ ഡി.സി: ഗസ്സക്കും ലബനാനും പിന്നാലെ സിറിയ, യമന്‍ തുടങ്ങി പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിപ്പിക്കാനുള്ള ഇസ്‌റാഈല്‍ നീക്കത്തിന്  പിന്തുണ പ്രഖ്യാപിച്ച് യു.എസ്. ഇസ്‌റാഈലിന് സ്വയം പ്രതിരോധിക്കാനുള്ള എല്ലാ അവകാശവുമുണ്ടെന്ന ന്യായീകരണത്തിന്റെ ആവര്‍ത്തനമാണ് യു.എസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഇസ്‌റാഈലിന് യു.എസിന്റെ പിന്തുണയുണ്ടെന്നും പ്രതിരോധ സെക്രട്ടറി ലോയ്ഡ് ആസ്റ്റിന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്‌റാഈലിനെ നേരിട്ട് ആക്രമിച്ചാല്‍ ഇറാന്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

'ഒക്ടോബര്‍ ഏഴിന് സമാനമായ മറ്റൊരു ആക്രമണം നടക്കാതിരിക്കാനും വടക്കന്‍ ഇസ്‌റാഈലിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും ഹിസ്ബുല്ലയുടെ ആക്രമണോപാധികള്‍ തകര്‍ക്കേണ്ടത് ആവശ്യകതയാണ്. അതേസമയം, അതിര്‍ത്തിക്കിരുവശവുമുള്ള സിവിലിയന്‍മാര്‍ക്ക് സുരക്ഷിതമായി മടങ്ങാനുള്ള നയതന്ത്ര പരിഹാരവും ആവശ്യമാണ്. ഇറാനില്‍ നിന്നും ഇറാന്‍ പിന്തുണയുള്ള തീവ്രവാദ ഗ്രൂപ്പുകളില്‍ നിന്നും യു.എസ് പൗരന്മാര്‍ക്കും പങ്കാളികള്‍ക്കും സഖ്യകക്ഷികള്‍ക്കും നേരിടേണ്ടിവരുന്ന ഭീഷണികളെ പ്രതിരോധിക്കാന്‍ യു.എസ് തയാറാണ്. ഇസ്‌റാഈലിനെ നേരിട്ട് ആക്രമിച്ചാല്‍ ഇറാന്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ആവര്‍ത്തിച്ച് പറയുകയാണ്' ലോയ്ഡ് ആസ്റ്റിന്‍ പറഞ്ഞു.


ലബനാനില്‍ വ്യാപക വ്യോമാക്രമണത്തിന് പിന്നാലെ കരയുദ്ധത്തിന് തുടക്കമിട്ടിരിക്കുകയാണ് ഇസ്‌റാഈല്‍. ഈ സാഹചര്യത്തിലാണ് അമേരിക്ക പിന്തുണയുമായെത്തിയിരിക്കുന്നത്. ഹിസ്ബുല്ല കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിയന്ത്രിതവും കേന്ദ്രീകൃതവുമായ കരയുദ്ധം ആരംഭിച്ചതായാണ് ഇസ്‌റാഈല്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞത്. ലബനീസ് അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് ഇസ്‌റാഈല്‍ ടാങ്കുകള്‍ പ്രവേശിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശക്തമായ കാറ്റിന് സാധ്യത: ജാഗ്രതാ നിര്‍ദേശം

Kerala
  •  5 days ago
No Image

കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു

Kerala
  •  5 days ago
No Image

ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്

International
  •  5 days ago
No Image

അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്

National
  •  5 days ago
No Image

ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്

International
  •  5 days ago
No Image

രജിസ്ട്രാറെ പുറത്താക്കാന്‍ വിസിക്ക് അധികാരമില്ല; സിന്‍ഡിക്കേറ്റിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യങ്ങളാണ് സിന്‍ഡിക്കേറ്റ് ചെയ്തതെന്ന് മന്ത്രി ആര്‍ ബിന്ദു

Kerala
  •  5 days ago
No Image

ബ്രിട്ടിഷ് വ്യോമസേനയുടെ എയര്‍ബസ് 400 മടങ്ങി;  വിദഗ്ധര്‍ ഇന്ത്യയില്‍ തുടരും, വിജയിച്ചില്ലെങ്കിൽ എയർലിഫ്റ്റിങ്

Kerala
  •  5 days ago
No Image

കോഴിക്കോട് ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർഥി ആശുപത്രിയിൽ

Kerala
  •  5 days ago
No Image

ഇംഗ്ലണ്ടിനെതിരെ സെഞ്ച്വറി നേടാൻ സഹായിച്ചത് ആ സൂപ്പർതാരം: വൈഭവ് സൂര്യവംശി

Cricket
  •  5 days ago
No Image

'വിസിയും സിന്‍ഡിക്കേറ്റും രണ്ടുതട്ടില്‍'; കേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ്, റദ്ദാക്കിയില്ലെന്ന് വിസി

Kerala
  •  5 days ago