നിയമസഭ കാണാന്‍ കഴിയാത്ത പാര്‍ട്ടികള്‍ക്ക് കൊഴിഞ്ഞുപോക്ക് വെല്ലുവിളിയാകുന്നു
ജലീല്‍ അരൂക്കുറ്റി
െകാച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തോടെ ഇരുമുന്നണികളിലേയും ചെറുകക്ഷികള്‍ പ്രതിസന്ധിയില്‍. നിയമസഭയിലെത്താന്‍ കഴിയാതെപോയ പാര്‍ട്ടികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി അണികളുടെ കൊഴിഞ്ഞുപോക്കാണ്. നിയമസഭാ പ്രാതിനിധ്യവും അധികാരവും ഇല്ലാതെ പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകുക ചെറുകക്ഷികളെ സംബന്ധിച്ച് കനത്ത വെല്ലുവിളിയാണ്.
ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച് ജയിച്ചവരും തോറ്റവരുമായ ചെറുകക്ഷികളുടെയെല്ലാം പ്രതീക്ഷ അധികാര കൈമാറ്റത്തിന് ഒരുങ്ങിയിരിക്കുന്ന ബോര്‍ഡ് -കോര്‍പറേഷന്‍ സ്ഥാനങ്ങളിലാണ്. മുന്‍നിര നേതാക്കളെ നിലനിര്‍ത്തുന്നതിന് സ്ഥാനമാനങ്ങള്‍ ചെറുകക്ഷികള്‍ക്ക് അനുവാര്യമാണ്. ഭരണത്തിലെ പ്രധാനകക്ഷികളായ സി.പി.എമ്മും സി.പി.ഐയും പങ്കിട്ടതിനു ശേഷമുള്ള ബോര്‍ഡ്-കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ മാത്രമേ ഇടതുമുന്നണിയിലുള്ളവര്‍ക്കും മുന്നണിക്ക് പുറത്തുള്ളവര്‍ക്കും കിട്ടുകയുള്ളു. ഇടതുമുന്നണിയിലെ ആറ് പാര്‍ട്ടികളില്‍ അഞ്ചെണ്ണത്തിനും മന്ത്രിസഭാ പ്രാതിനിധ്യം ലഭിച്ചതോടെ മുന്നണിക്കുള്ളില്‍ നിയമസഭാ പ്രാതിനിധ്യം ലഭിക്കാതെ പോയത് കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം മാത്രമാണ്.
യു.ഡി.എഫ് വിട്ട് ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസാണ് ഇടതുമുന്നണിക്കൊപ്പം ചേര്‍ന്നവരില്‍ തിരിച്ചടി നേരിട്ടത്. കേരളാ കോണ്‍ഗ്രസ് (എം) വിട്ടുവന്ന നേതാക്കളേയും അണികളേയും നിലനിര്‍ത്താന്‍ നിയമസഭാ പ്രാതിനിധ്യവും മന്ത്രിസ്ഥാനവുമില്ലാത്ത ഫ്രാന്‍സിസ് ജോര്‍ജിന് ഏറെ ബുദ്ധിമുട്ടേണ്ടിവരും. കൂടാതെ ഇടതുമുന്നണിക്കൊപ്പം നിന്ന് നിയമസഭയിലെത്തിയെങ്കിലും മുന്നണി പ്രവേശനം കാത്തുനില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് ബി, സി.എം.പി അരവിന്ദാക്ഷന്‍ വിഭാഗം, കോവൂര്‍ കുഞ്ഞുമോന്റെ ആര്‍.എസ്.പി (എല്‍), നാഷനല്‍ സെക്യൂലര്‍ കോണ്‍ഫ്രന്‍സ് എന്നിവരെല്ലാം പാര്‍ട്ടി വളര്‍ത്താന്‍ അധികാരപങ്കാളിത്വം ആഗ്രഹിച്ചാണ് നിലകൊള്ളുന്നത്.
നിയമസഭ കാണാന്‍ കഴിയാതെപോയ ഐ.എന്‍.എല്‍, ജെ.എസ്.എസ് ഗൗരിയമ്മ പക്ഷവും സംജിത്ത് പക്ഷവും ഉള്‍പ്പടെയുള്ള ചെറുകക്ഷികളുടെയും പ്രതീക്ഷ സര്‍ക്കാര്‍ സമിതികളിലും ബോര്‍ഡ്- കോര്‍പറേഷന്‍, അക്കാദമി പദവികളിലുമാണ്.
160ഓളം ബോര്‍ഡ്-കോര്‍പറേഷന്‍ -സൊസൈറ്റികളാണുള്ളത്. കൂടാതെ രാഷ്ട്രീയനിയമനങ്ങള്‍ നടക്കുന്ന സര്‍ക്കാര്‍ പദവികളും സമിതികളും നിരവധിയുണ്ട്. പ്രതിപക്ഷത്തേക്ക് മാറിയ യു.ഡി.എഫില്‍ നിന്ന് നിയസഭ കാണാതെപോയ ജനതാദള്‍ (യു), ആര്‍.എസ്.പി, സി.എം.പി സി.പി ജോണ്‍ വിഭാഗം എന്നിവയും അണികളെ നിലനിര്‍ത്താന്‍ കൂടുതല്‍ ബുദ്ധിമുട്ടേണ്ടിവരും. പരാജയം വിലയിരുത്താന്‍ ഇരുപാര്‍ട്ടികളുടേയും നേതൃയോഗം ഇന്ന് ചേരുകയാണ്. ജനതാദള്‍ (യു) നേതൃയോഗം ഇന്ന് കോഴിക്കോടും ആര്‍.എസ്.പി സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്തുമാണ് ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."